നിർഭയ കേസ്:പ്രതികളുടെ വധശിക്ഷ്‌ക്ക് താത്കാലീക വിരാമം

ദില്ലി:നിർഭയ കേസിലെ പ്രതികളുടെ വധ ശിക്ഷ താത്കാലീകമായി സ്റ്റേ ചെയ്തു, ഡൽഹിയിലെ പാഡ്യാല ഹൗസ് കോടതിയുടെതാണ് ഉത്തരവ്.ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെയാണ് മരണവാറണ്ട് സ്റ്റേ ചെയ്തിട്ടുള്ളത്.ഫെബ്രുവരി 1 ആയ നാളെ രാവിലെയായിരുന്നു വധശിക്ഷ നടപ്പിലാക്കേണ്ടത്. ഇതിനായി എല്ലാ ഒരുക്കങ്ങളും ജെയിലധികൃതർ പൂർത്തിയാക്കിയിരുന്നു.ഇതിനിടയിലാണ് വധശിക്ഷ കോടതി താത്കാലീകമായി തടഞ്ഞിട്ടുള്ളത്.ഇന്ന് രാവിലെ കോടതി പരിഗണിച്ച കേസ് വിസ്താരം നാലുമണിക്കൂർ നീണ്ടുനിന്നു.തുടർന്ന് വിധിപറയാനായി മറ്റിവെക്കുകയായിരുന്നു.5.30ന് കൊടതി ചേർന്നയുടനെ വിധി പ്രസ്ഥാവിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *