ന്യൂഡൽഹി: നീറ്റ്, ജെഇഇ പരീക്ഷകൾ നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് നൽകിയ പുനഃപരിശോധാനാ ഹർജി തള്ളി സുപ്രീം കോടതി. ആറ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ നൽകിയ പുനഃപരിശോധനാ ഹർജിയാണ് തള്ളിയത്.
പശ്ചിമബംഗാൾ, ജാർഖണ്ഡ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, പഞ്ചാബ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. നേരത്തെ പരീക്ഷ മാറ്റിവെയ്ക്കണമെന്നാവശ്യപ്പെട്ട് 11 സംസ്ഥാനങ്ങളിലെ വിദ്യാർഥികൾ സമർപ്പിച്ച ഹർജി ഓഗസ്റ്റ് 17ന് സുപ്രീം കോടതി തള്ളിയിരുന്നു.