നെടുമങ്ങാട് ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ പ്രവേശനം; അപേക്ഷ ഓണ്‍ലൈനിലൂടെ

നെടുമങ്ങാട് സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളിലേയ്ക്ക് പ്രവേശന നടപടികള്‍ ആരംഭിച്ചു. www.polyadmission.org എന്ന വെബ്‌സൈറ്റിലെ ടിഎച്ച്എസ് അഡ്മിഷന്‍ പോര്‍ട്ടലിലെ ഓണ്‍ലൈന്‍ സബ്മിഷന്‍ ഓപ്ഷന്‍ തെരഞ്ഞെടുത്ത് അപേക്ഷ സമര്‍പ്പിക്കാം. കുട്ടിയുടെ പേര്, രക്ഷിതാവിന്റെ പേര്, കുട്ടിയുടെ ജനന തീയതി, മേല്‍വിലാസം, മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കണം.

ആധാര്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, സംവരണ വിവരങ്ങള്‍ എന്നിവ നിര്‍ബന്ധമല്ല. രണ്ടാം അര്‍ദ്ധ വാര്‍ഷിക പരീക്ഷയുടെ മാര്‍ക്കാണ് പരിഗണിക്കുന്നത്. ഈ വിവരങ്ങള്‍ നല്‍കിയ ശേഷം അപേക്ഷയില്‍ സൂചിപ്പിച്ചിട്ടുളള മൊബൈല്‍ നമ്പറില്‍ ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് വേണം അപേക്ഷ പൂര്‍ത്തിയാക്കാന്‍. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്നവര്‍ക്ക് സ്‌കൂളില്‍ നേരിട്ട് എത്തിയോ മൊബൈല്‍ ഫോണിലൂടെയോ സഹായം ലഭിക്കും. ഇതിനായി സ്‌കൂളില്‍ പ്രത്യേകം ഹെല്‍പ്പ് ഡെസ്‌ക്ക് സജ്ജീകരിച്ചിട്ടുണ്ട്.

കൊവിഡ് 19 പ്രതിരോധത്തിനുള്ള മുന്‍കരുതല്‍ മാര്‍ഗങ്ങള്‍ പാലിച്ച് ഈ സേവനം പ്രയോജനപ്പെടുത്താം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് 21. സെലക്ഷന്‍ ലിസ്റ്റ് 22ന് പ്രസിദ്ധീകരിക്കും. 27ന് സ്‌കൂള്‍ പ്രവേശനം നല്‍കും. 29 ന് പ്രവേശന നടപടികള്‍ അവസാനിക്കും. ജൂണ്‍ ഒന്ന് മുതല്‍ മൊബൈല്‍ ഫോണ്‍ / ക്ലാസ് തിരിച്ചുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ വഴി ഓണ്‍ലൈന്‍ ക്ലാസ് ആരംഭിക്കും. വിവരങ്ങള്‍ക്ക് 8606251157, 7907788350, 9895255484, 9846170024.

Leave a Reply

Your email address will not be published. Required fields are marked *