കോഴിക്കോട്: നെടുമ്പാശേരി സ്വർണക്കടത്ത് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രതികളുടെ സ്വത്ത് കണ്ടു കെട്ടി. കോഴിക്കോട് ജില്ലയിൽ 1.84 കോടിയുടെ സ്വത്ത് വകകളാണ് കണ്ടു കെട്ടിയതായി ട്വിറ്ററിലൂടെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരമാണ് വസ്തുവകകൾ കണ്ടു കെട്ടിയത്.
ഒരു വീട്, ഫ്‌ളാറ്റ്, സ്ഥിരനിക്ഷേപം, ഭൂമി എന്നിവയുൾപ്പെടെയുള്ള വസ്തുവകകളാണ് ഇ.ഡി. കണ്ടുകെട്ടിയത്. മുഖ്യ പ്രതി ടി. കെ ഫായിസിന്റെ ഭാര്യ പി. സി ശബ്നയുടെ വടകരയിലെ വീടും കണ്ടുകെട്ടിയിട്ടുണ്ട്.
മറ്റ് പ്രതികളായ അഷ്റഫ്, സോഹദരൻ സുബൈർ, അബ്ദുൾ റഹീം എന്നിവരുടെ കോഴിക്കോട്ടെ ഫ്ളാറ്റും സ്ഥലവുമാണ് കണ്ടുകെട്ടിയത്.