പരിസ്ഥിതി ആഘാത നിർണ്ണയ കമ്മറ്റിക്കും സർക്കാരിനും നിലപാട് അറിയിക്കാൻ സുപ്രീം കോടതി നോട്ടീസ്

ഡൽഹി: ദേശീയ ഗ്രീൻ ട്രൈബൂണൽ വിധിയെതുടർന്ന് പിരിച്ചുവിട്ട ജില്ലാ പരിസ്ഥിതികാനുമതി സമിതി പുനസ്ഥാപിക്കണമെന്ന ഹർജിയിൽ കേരള സർക്കാരിനും,പരിസ്ഥിതിആഘാത നിർണ്ണയ കമ്മറ്റിക്കുംസുപ്രീം കോടതി നോട്ടീസ് അയച്ചു. എറണാകുളം ജില്ലാ പാരിസ്ഥികാനുമതി കമ്മറ്റിപുനസ്ഥാപിക്കണമെന്ന ആവശ്യപ്പെട്ട് പെരുമ്പാവൂർ സ്വദേശി ഷിജോ ടി പോൾ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി നടപടി. ഹർജി ഫയലിൽ സ്വീകരിച്ച കോടതി എറണാകുളം ജില്ലയിലെ പരിസ്ഥിതികാനുമതി പുനസ്ഥാപിക്കുന്നത്് സംബന്ധിച്ച് ഇടക്കാല ഉത്തരവ്പരിഗണിക്കുന്നതിനായിഎറണാകുളം ജില്ല പരിസ്ഥിതി ആഘാത നിർണയ കമ്മറ്റിയോടും കേരള സർക്കാരിനോടുംനിലപാട് ആരാഞ്ഞാണ് നോട്ടീസ് അയച്ചത്.
ജില്ലാതല പരിസ്ഥിതികാനുമതി സമിതികൾ രൂപീകരിച്ച കേന്ദ്രസർക്കാർ നിലപാട് ചോദ്യം ചെയ്ത് പരിസ്ഥിതി പ്രവർത്തകർ നേരത്തെ ദേശീയ ഹരിത ട്രിബൂണലിൽ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിൽ ജില്ലാ സമിതികൾ പിരിച്ചു വിടുകയായിരുന്നു.ദേശീയ ഹരിത ട്രിബൂണലിന്റേ വിധിയെ ചോദ്യം ചെയ്ത് ഷിജോ ടി പോൾ സുപ്രീം കോടതിയെ സമീപിച്ചതിനെ തുടർന്ന് കേസ് പരിഗണിക്കുന്നതിലേക്കായി നിലപാട് അറിയിക്കാൻ സർക്കാരിനോടും എറണാകുളം ജില്ലാ പാരിസ്ഥിതിക ആഘാത നിർണ്ണയ സമിതിയോടും ആവശ്യപ്പെട്ടു. ഹർജിക്കാരന് വേണ്ടി അഡ്വ. സുനിൽ റോയി, അഡ്വ. ബിനു പോൾ എന്നിവർ ഹാജരായി

Leave a Reply

Your email address will not be published. Required fields are marked *