പരീക്ഷ- അപേക്ഷ ഏപ്രിൽ 11 വരെ

വിവിധ കേന്ദ്ര, സംസ്ഥാന സർവ്വകലാശാലകൾ സംയുക്തമായി സംഘടിപ്പിക്കുന്ന സെൻട്രൽ യൂണിവേഴ്‌സിറ്റി കോമൺ എൻട്രൻസ് ടെസ്റ്റ് മെയ് 23,24 തിയതികളിൽ നടക്കും. സി യു സി ഇ ടിയുടെ ഔദ്യോഗികവെബ്‌സൈറ്റ് വഴി മാർച്ച് 16 മുതൽ ഏപ്രിൽ 11 വരെ അപേക്ഷകൾ സമർപ്പിക്കാം.
15 കേന്ദ്രസർവ്വകലാശാലകൾ, 4 സംസ്ഥാന സർവ്വകലാശാലകൾ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എന്നീ സ്ഥാപനങ്ങളിലെ വിവിധ ഇന്റഗ്രേറ്റഡ്, യുജി, പിജി ഗവേഷണ പ്രോഗ്രാമുകളിലെ പ്രവേശനമാണ് സിയുസിഇടിയുടെ പരിധിയിൽ വരുന്നത്.
ആന്ധ്രാപ്രദേശ്, ഗുജറാത്ത്, ഹരിയാന, ജമ്മു, ജാർഖണ്ഢ്, കർണ്ണാടക, കശ്മീർ, കേരള, ഒഡീഷ, പഞ്ചാബ്, രാജസ്ഥാൻ, സൗത്ത് ബിഹാർ, തമിഴ്‌നാട്, മഹാത്മഗാന്ധി കേന്ദ്ര സർവ്വകലാശാല (ബിഹാർ), അസം യൂണിവേഴ്‌സിറ്റി (സിൽചർ) – കേന്ദ്രസർവ്വകലാശാലകൾ.
ഖല്ലിക്കോട്ട് സർവ്വകലാശാല (ബർഹാംപൂർ, ഒഡീഷ) സർദാർ പട്ടേൽ യൂണിവേഴ്‌സിറ്റി ഓഫ് പോലീസ് സെക്യൂരിറ്റി ആന്റ് ക്രിമിനൽ ജസ്റ്റിസ് (ജോധ്പൂർ) ഡോ. ബി ആർ അംബേദ്കർ സ്‌ക്കൂൾ ഓഫ് ഇക്കണോമിക്‌സ് ബാംഗ്ലൂർ, ബാബ ഗുലാംഷാ ബാദ്ഷാ സർവ്വകലാശാല (രജൗറി) – സംസ്ഥാനസർവ്വകലാശാലകൾ
ഹ്യുമാനിറ്റീസ് ആന്റ് സോഷ്യൽ സയൻസസ് ഡിപ്പാർട്ട്‌മെന്റ് ഈ വർഷമാരംഭിക്കുന്ന ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ എം.എ പ്രോഗ്രാം – തിരുച്ചിറപ്പിള്ളി എൻ ഐ ടി
മറ്റ് കോഴ്‌സുകൾ
എംഎ ഇക്കണോമിക്‌സ്, എംഎ ഇംഗ്ലീഷ്, എംഎ ലിംഗ്വസ്റ്റിക്‌സ്, എംഎ ഹിന്ദി, എംഎ പൊളിറ്റിക്കൽ സയൻസ്, എംഎ മലയാളം, എംഎ കന്നട, എംഎ പബ്ലിക് അഡ്മിനിസ്‌ട്രേഷൻ, മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക്, മാസ്റ്റർ ഓഫ് എജ്യുക്കേഷൻ, എം.എസ്.സി സുവോളജി, എം.എസ്.സി ബയോകെമിസ്ട്രി, എം.എസ്.സി കെമിസ്ട്രി, എം.എസ്.സി കമ്പ്യൂട്ടർ സയൻസ്, എം.എസ്.സി എൻവയറോൺമെന്റൽ സയൻസ്, എം.എസ്.സി ജീനോമിക് സയൻസ്, എം.എസ്.സി ജിയോളജി, എം.എസ്.സി മാത്തമാറ്റിക്‌സ്, എം.എസ്.സി ബോട്ടണി, എം.എസ്.സി ഫിസിക്‌സ്, എം.എസ്.സി യോഗ തെറാപ്പി, എൽഎൽഎം, മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത്, എംബിഎ, എംകോം, പിഎച്ച്ഡി, പിജി ഡിപ്ലോമ
കേരള കേന്ദ്ര സർവകലാശാല
കാസർഗോഡ് പെരിയയിലുള്ള കേരള കേന്ദ്ര സർവകലാശാലയിൽ ഒരു ബിരുദ പ്രോഗ്രാമാണ് ഉള്ളത്.
രണ്ട് മണിക്കൂർ ദൈർഘ്യമുള്ള മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളാണ് പ്രവേശന പരീക്ഷയിൽ ചോദിക്കുന്നത്. ഒ.എം.ആർ ഷീറ്റിലാണ് ഉത്തരങ്ങൾ നൽകേണ്ടത്.
പരീക്ഷാ കേന്ദ്രങ്ങൾ – കണ്ണൂർ, കാസർഗോഡ്, കൊച്ചി, കോട്ടയം, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം, തൃശൂർ, വയനാട്
ഫീസ്: ജനറൽ/ഒ.ബി.സി/ഇ.ഡബ്ല്യു.എസ്-800 രൂപ, പട്ടികവിഭാഗം-350 രൂപ. ഭിന്നശേഷിവിഭാഗ അപേക്ഷകർക്ക്, അപേക്ഷാഫീസ് ഇല്ല. മൂന്നു സർവകലാശാലകളിലെ മൂന്നു പ്രോഗ്രാമുകൾക്ക് ഈ ഫീസ് അടച്ച് അപേക്ഷിക്കാം. അധിക ഫീസടച്ച് കൂടുതൽ സർവകലാശാലകൾക്കും പ്രോഗ്രാമുകൾക്കും അപേക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *