കൊച്ചി വിമാനത്താവളത്തിൽ നിന്ന് മെട്രോയിലേയ്ക്ക് തുടർച്ചയായ യാത്രാ സൗകര്യത്തിന് തുടക്കമായി. വിമാനത്താവളത്തേയും കൊച്ചി മെട്രോയേയും ബന്ധിപ്പിക്കുന്ന പവൻ ദൂത് ബസ്സുകൾക്കാണ് തുടക്കമായത്.് പൂർണമായും വൈദ്യുതിയാണ് ഇന്ധനനമായി ഉപയോഗിക്കുന്ന ബസുകളാണ് ഇതിയായി ഉപയോഗിക്കുക. വിമാനത്താവളത്തിൽ നടന്ന ചടങ്ങിൽ സിയാൽ മാനേജിങ് ഡയറക്ടർ വി.ജെ.കുര്യൻ ബസ് സർവീസ് ഫ്‌ളാഗ് ഓഫ് ചെയ്തു. ആദ്യ യാത്രക്കാരന് കൊച്ചി മെട്രോ മാനേജിങ് ഡയറക്ടർ അൽകേഷ് കുമാർ ശർമയിൽ നിന്ന് ടിക്കറ്റ് ഏറ്റുവാങ്ങി. രാവിലെ അഞ്ചുമണി മുതൽ വിമാനത്താവളത്തിന്റെ ടെർമിനൽ-1, ടെർമിനൽ-2 എന്നിവിടങ്ങളിൽ ഒരുക്കിയിട്ടുള്ള പോയിന്റുകളിൽ നിന്ന് സർവീസ് പുറപ്പെടും. രാവിലെ 5.40 ന് ആലുവയിൽ മെട്രോ സ്‌റ്റേഷനിൽ നിന്ന് ആദ്യ സർവീസ് പുറപ്പെടും വിധമാണ് സർവീസ് ഒരുക്കിയിട്ടുള്ളത്… രാത്രി പത്തിനാണ് അവസാന സർവീസ്. മുപ്പത് സീറ്റുകൾ, ലഗേജ് സ്ഥലം എന്നിവ ബസ്സിലുണ്ട്. ആദ്യ ഘട്ടമായി രണ്ട് ബസ്സുകളാണ് സർവീസ് നടത്തുക. നാൽപ്പത് മിനിട്ട് ഇടവേളകളിൽ വിമാനത്താവളത്തിൽ നിന്ന് ആലുവ മെട്രോ സ്‌റ്റേഷനിലേയ്ക്കും തിരിച്ചും തുടർച്ചയായി ബസ് സർവീസ് ഉണ്ടാകും. 50 രൂപയാണ് നിരക്ക്. എയർപോർട്ട് ഡയറക്ടർ എ.സി.കെ.നായർ, എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായ എ.എം.ഷബീർ, സജി കെ.ജോർജ്, ചീഫ് ഫിനാഷ്യൽ ഓഫീസർസുനിൽ ചാക്കോ, കൊച്ചി മെട്രോ ഡയറക്ടർമാരായ ഡി.കെ.സിൻഹ, കുമാർ കെ.ആർ, വാഹന കരാറുകാരായ മഹാവോയേജ് മാനേജിങ് ഡയറക്ടർ വിക്രം തുടങ്ങിയവർ പങ്കെടുത്തു.