പാലക്കാട് മെഡിക്കൽ കോളേജിൽ പ്രിൻസിപ്പൽ നിയമനം

പട്ടികജാതി പട്ടികവർഗ വികസന വകുപ്പിനു കീഴിലെ പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിൽ (ഐഐഎംഎസ്) പ്രിൻസിപ്പൽ തസ്തികയിൽ നിയമനത്തിന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാർ/പ്രിൻസിപ്പൽ നിയമനത്തിന് യോഗ്യതയുള്ള ഡോക്ടർമാർ എന്നിവർക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷിക്കാം. മെഡിക്കൽ കോളേജുകളിലെ പ്രിൻസിപ്പൽ തസ്തികയിൽ നിന്നും വിരമിച്ച 70 വയസ് പൂർത്തിയാവാത്ത ഡോക്ടർമാർ/പ്രിൻസിപ്പൽ നിയമനത്തിന് നിഷ്‌കർഷിക്കുന്ന യോഗ്യതകളുള്ള 70 വയസ് പൂർത്തിയാവാത്ത വിരമിച്ച ഡോക്ടർമാർ എന്നിവർക്ക് കരാർ നിയമനത്തിനായും അപേക്ഷിക്കാം. അപേക്ഷകൾ ജോയിന്റ് സെക്രട്ടറി, പട്ടികജാതി പട്ടികവർഗ വികസന വകുപ്പ്, ഗവ.സെക്രട്ടറിയേറ്റ്, തിരുവനന്തപുരം-695 001 എന്ന വിലാസത്തിൽ 31ന് വൈകിട്ട് അഞ്ചിന് മുമ്പ് ലഭ്യമാക്കണം.

Leave a Reply

Your email address will not be published. Required fields are marked *