ആലപ്പുഴ: സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ ഗുണഭോക്താക്കൾക്ക് വേണ്ടി ഓൺലൈൻ മുഖേന വായ്പ തിരിച്ചടയ്ക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തി. സ്റ്റേറ്റ് ബാങ്കിന്റെ എസ്.ബി.ഐ കളക്ട്ര് (SBI Collect) വഴിയാണ് തിരിച്ചടവിന് അവസ രമൊരുക്കിയിരിക്കുന്നത്. ഇന്റർനെറ്റ് ലഭ്യമായ മൊബൈല്‍/ കംപ്യൂട്ടര്‍ മുഖേന അനായാസമായി വായ്പാ തിരിച്ചടവ് നടത്താൻ ഈ സംവിധാനത്തിലൂടെ സാധി ക്കുന്നതാണ്. ഇന്റർനെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, പ്രീ പെയ്ഡ് കാര്‍ഡ് NEFT/RTGS, UPI (Bhim, Google Pay, PhonePe, Paytm, MobiKwik മുതലായവ) എന്നിവയിൽ ഏതെങ്കിലും മാർഗ്ഗം തിരിച്ചടവ് നടത്തുന്നതിന് തെർഞ്ഞെടുക്കാൻ കഴിയും. UPI/ Rupay Debit എന്നിവ മുഖേനയുള്ള തിരിച്ചടവിന് സർവ്വീസ് ചാർജ്ജ് ഈടാക്കുന്നതല്ല. തിരിച്ചടവ് രസീതി എസ്.ബി.ഐ കളക്ടില്‍ നിന്ന് ലഭിക്കുന്നതാണ്. മുൻ തീയതികളിൽ എസ്.ബി.ഐ കളക്ട് മുഖേന നടത്തിയിട്ടുള്ള തിരിച്ചടവുകളുടെ രസീതിയും ലഭിക്കുന്നതാണ്. ഇതിന് പുറമേ കോർപ്പറേഷന്റെ ജില്ലാ, ഉപ ജില്ലാ ഓഫീസുകൾ മുഖേനയും, എസ്.ബി.ഐ ശാഖകൾ മുഖേനയും വായ്പ തിരിച്ചടയ്ക്കാൻ സാധിക്കും. എന്നാൽ കോർപ്പറേഷൻ ഓഫീസുകളിലോ, ശാഖകളിലോ എത്തിച്ചേരാതെ സ്വന്തം ഭവനത്തിൽ ഇരുന്ന് തന്നെ തിരിച്ചടവ് നടത്താൻ സാധിക്കും എന്നതാണ് പുതിയ സംവിധാനത്തിന്റെ സവിശേഷത. മാത്രമല്ല വായ്പാ നമ്പറും തിരിച്ചടവ് സംഖ്യയും ഗുണഭോക്താവ് തന്നെ രേഖപ്പെടുത്തുന്നതിനാൽ കൃത്യത ഉറപ്പുവരുത്തുവാനും സാധിക്കും. https://bit.ly/34YQrK0 എന്ന ലിങ്ക് മുഖേനയോ ക്യൂ ആര് കോഡ് സ്കാൻ ചെയ്തതോ തിരിച്ചടവ് നടത്താവുന്നതാണ്. വിശദമായ മാർഗ്ഗനിർദ്ദേശം, തിരിച്ചടവ് ലിങ്ക്, എന്നിവ കോർപ്പറേഷന്റെ www.ksbcdc.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.