ന്യൂഡൽഹി: പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഗവേണിംഗ് കൗൺസിൽ ചെയർമാനായും പ്രസിഡന്റായും നടൻ ആർ മാധവനെ കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയം നിയമിച്ചു. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് ഇക്കാര്യം അറിയിച്ചത്.
എക്‌സ് മാദ്ധ്യമത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 2023 മാർച്ച് 3 ന് മുൻ പ്രസിഡന്റ് ശേഖർ കപൂറിന്റെ കാലാവധി അവസാനിച്ചിരുന്നു. താങ്കളുടെ വിശാലമായ പരിചയ സമ്പത്തും ധാർമ്മികതയും ഈ ഇൻസ്റ്റിറ്റ്യൂട്ടിനെ ഉയർച്ചയിലേക്ക് നയിക്കുമെന്നും, ഇവിടെ കാതലായ മാറ്റങ്ങൾ കൊണ്ടുവരുമെന്നും തനിക്കുറപ്പുണ്ടെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.