മൂന്നു മാസത്തിൽ കവിയാത്ത തടവോ, പിഴയോ രണ്ടുംകൂടിയോ ശിക്ഷിക്കാവുന്ന കുറ്റങ്ങളുും ഗവൺമെന്റ് വിജ്ഞാപനപ്രകാരം ഏതെങ്കിലും കുറ്റം സിആർ പിസി 320 അനുസരിച്ച് കോമ്പൗണ്ട് ചെയ്യുന്നതിന് കോടതിക്ക് പ്രത്യേക അധികാരം നൽകിയിരുന്നാൽ ആ കുറ്റവും പെറ്റി (നിസാരം) കേസാകുന്നു.
പ്രതി കുറ്റം സമ്മതിക്കുകയാണെങ്കിൽ പ്രതിയുടെ സാന്നിദ്ധ്യം കൂടാതെ അയാളെ ശിക്ഷിക്കുന്നതിന് മോട്ടോർവാഹന നിയമത്തിലോ മറ്റ് ഏതെങ്കിലും നിയമത്തിലോ വ്യവസ്ഥ ചെയ്തിട്ടുള്ള കുറ്റങ്ങൾ ഒഴികെ 1000 രൂപയിൽ കവിയാത്ത പിഴമാത്രം ശിക്ഷിക്കാവുന്ന എല്ലാ കേസുകളും (സെക്ഷ. 206 (2) സിആർ പിസി ) പെറ്റി കേസ് പരിധിയിൽ വരുന്നു.