പൊതുജനസേവന രംഗത്തെ നൂതന ആശയാവിഷ്ക്കാരത്തിനുള്ള (ഇന്നവേഷൻസ്) മുഖ്യമന്ത്രിയുടെ 2018ലെ അവാർഡുകൾക്കുള്ള അപേക്ഷ സമർപ്പിക്കുന്നതിനുള്ള തിയതി ഏപ്രിൽ 30 വരെ നീട്ടി. സർക്കാർ വകുപ്പുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സാമൂഹ്യവികസന/ സ്വയംസഹായ/ അയൽപക്കസംഘങ്ങൾ, പൊതുമേഖലാസ്ഥാപനങ്ങൾ/ സർക്കാർ നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാരിതര സ്ഥാപനങ്ങൾ എന്നിവയിൽ 2018ൽ നടപ്പാക്കിയ നൂതന ആശയാവിഷ്കാരത്തിനാണ് അവാർഡ്. പബ്ലിക് സർവീസ് ഡെലിവറി, പേഴ്സണൽ മാനേജ്മെന്റ്, പ്രൊസീഡ്വറൽ ഇന്റർവെൻഷൻസ്, ഡെവലപ്മെന്റൽ ഇന്റർവെൻഷൻസ് എന്നീ നാലു വിഭാഗങ്ങൾക്കാണ് അവാർഡ്. ഓരോ വിഭാഗത്തിനും അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ലഭിക്കും.
മലയാളത്തിലും ഇംഗ്ലീഷിലും മൂന്നു വീതം സ്പൈറൽ ബൈൻഡ് ചെയ്ത അപേക്ഷകൾ ഡയറക്ടർ, ഐ.എം.ജി, തിരുവനന്തപുരം 695033 എന്ന വിലാസത്തിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്:www.img.kerala.gov.in. ഫോൺ: 0471-2304229, 9074825944.