കൊച്ചി: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട ഓരോ പരാതിയിലും പ്രത്യേകം കേസ് രജിസ്റ്റർ ചെയ്യണമെന്നും ബ്രാഞ്ചുകളിലെ സ്വർണവും പണവും സർക്കാർ നിയന്ത്രണത്തിലാക്കണമെന്നും
ഹൈക്കോടതി നിർദേശം. പോപ്പുലർ ഫിനാൻസിനെതിരായ അന്വേഷണം സിബിഐക്കു കൈമാറുന്ന നടപടിക്രമങ്ങൾ വേഗത്തിലാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. നിക്ഷേപകരുടെ ഹർജിയിലാണ് കോടതി ഉത്തരവ്.
നിക്ഷേപകരുടെ താല്പര്യം സംരക്ഷിക്കുമെന്നും അതിനാവശ്യമായ കോടതി നിർദ്ദേശങ്ങൾ പാലിക്കാൻ തയാറാണെന്നും സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. കമ്പനിയുടെ മാനേജിംഗ് പാർട്നർ റോയി തോമസ് ഡാനിയൽ, ഡയറക്ടർ കൂടിയായ ഭാര്യ പ്രഭാ തോമസ് തുടങ്ങിയവർ ചേർന്ന് രണ്ടായിരം കോടി രൂപയുടെ തട്ടിപ്പു നടത്തിയെന്നും രാജ്യത്തിനകത്തും പുറത്തും ഈ തുക വിനിയോഗിച്ചെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചിരുന്നു.