കൊല്ലം: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിലെ അഞ്ചാം പ്രതി റിയ ആൻ തോമസിന് കോവിഡ് 19 വൈറസ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഇതോടെ് പ്രതികൾക്കായി പൊലീസ് സമർപ്പിച്ച കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് മാറ്റി.
പോപ്പുലർ ഫിനാൻസ് ഉടമ റോയി ഡാനിയേലിന്റെ രണ്ടാമത്തെ മകളാണ് റിയ ആൻ തോമസ്. പോപ്പുലറിന് കീഴിലെ നാല് കമ്പനികളുടെ ഡയറക്ടറും റിയയാണ്. എൽഎൽപി വ്യവസ്ഥയിൽ പണം സ്വീകരിച്ചതിൽ പ്രധാന പങ്ക് വഹിച്ചത് റിയ ആണെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഒരു മാസമായി ഒളിവിലായിരുന്ന റിയയെ മലപ്പുറത്തെ നിലമ്പൂരിൽ നിന്നാണ് പൊലീസ് പിടികൂടിയത്.