കൊച്ചി: പ്രായപൂർത്തിയാകാത്തത്തും മാനസിക വൈകല്യമുളളതുമായ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടാനച്ഛനെ ചെങ്ങമനാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി കെ ജോസിയുടെ നേതൃത്വത്തിൽ പോലിസ് സംഘം അറസ്റ്റ് ചെയ്തു. ചെങ്ങമനാട് ആണ് സംഭവം നടന്നത്.
പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ അയൽവാസിയെ നേരത്തെ അറസ്റ്റ് പോലിസ് ചെയ്തതിനു പിന്നാലെയാണ് കുട്ടിയുടെ രണ്ടാനച്ഛനെയും പോലിസ് അറസ്റ്റു ചെയ്തത്. പ്രതിയെ ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നിൽ ഹാജരാക്കി റിമാന്റ് ചെയ്തു.