കുറുപ്പംപടി: സെന്റ് മേരീസ് പബ്ളിക് സ്ക്കൂളിൽ പ്രവർത്തിക്കുന്ന സോഷ്യൽ സർവ്വീസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ് പദ്ധതി സ്ക്കൂൾ മാനേജർ എൽബി വർഗീസ് ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ പരിസരം കുട്ടികളുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തങ്ങൾ നടത്തി. കുമാരി മെറിൻ കുര്യാക്കോസ് പ്ലാസ്റ്റിക് വിമുക്ത പ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു. ഫാ. ജോർജ് നാരകത്തുകുടി, സിനി വി. ജോർജ് , ലിസി പി.എം, ഓൾവിൻ പ്രിൻസ് അനിൽ, സോന സൂസൻ എൽദോസ്, കുമാരി ഡോണ വർഗീസ് എന്നിവർ പ്രസംഗിച്ചു.