ഫോട്ടോഗ്രാഫര്‍ ഒഴിവ്

പത്തനംതിട്ട: ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ഫോട്ടോഗ്രാഫറുടെ ഒരു താൽക്കാലിക ഒഴിവ് (ഓപ്പൺ മുൻഗണനാ വിഭാഗത്തിന് സംവരണം ചെയ്തിരിക്കുന്നു). യോഗ്യത എസ്എസ്എൽസി/ അഞ്ചു വർഷത്തെ പ്രവർത്തി പരിചയം (ഫോട്ടോ/ സ്റ്റുഡിയോ/ന്യൂസ് ഫോട്ടോ ഏജൻസി/ന്യൂസ് ജേർണൽ/ഗവ.ഓഫീസ് എന്നിവിടങ്ങളിൽ ഫോട്ടോഗ്രാഫർ ആയി), ഫോട്ടോഗ്രാഫിയിലുള്ള പരിചയം(ഡെവലപിംഗ്/എൻലാർജിംഗ്/ പ്രിന്റിംഗ്).

അധിക യോഗ്യത: മൂവി കാമറയിലുള്ള പരിചയം. വയസ് 18-41. ശമ്പളം- 27800-59400. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും രജിസ്‌ട്രേഷൻ കാർഡുമായി സെപ്റ്റംബർ ഒൻപതിന് അകം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ നേരിട്ട് ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *