വൈറസ് ബാധയ്ക്കതിരായ നടപടികൾ ഒട്ടും ഫലപ്രദമല്ലെന്ന് കുറ്റപ്പെടുത്തി കേന്ദ്ര ആഭ്യന്തര സെക്രട്ടറി പശ്ചിമ ബംഗാളിന് കത്തയച്ചു.
പശ്ചിമ ബംഗാളിലാണ് ഏറ്റവും കുടുതൽ മരണ നിരക്കുള്ളതെന്നാണ് കേന്ദ്ര സർക്കാർ വിശദീകരിച്ചിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാരിന് കേ്ന്ദ്രം നോട്ടീസയക്കുകയും ചെയ്തു. ഏറ്റവും കുറവ് ടെസ്റ്റുകൾ നടത്തുന്നതും ആരോഗ്യ പ്രവർത്തകർ ആക്രമിക്കപ്പെടുന്നതുമടക്കമുള്ള നിരവധി പ്രശ്നങ്ങൾ കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് അയച്ച നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. സംസ്ഥാനത്തെ മരണ സംഖ്യ 13.2 ശതമാനമാണെന്നും ഇത് രാജ്യത്ത് ഏറ്റവും കൂടുതലുമാണ്. നിരീക്ഷണ സംവിധാനത്തിലെ പാളിച്ചയും ലോക്ഡൗൺ ലംഘനങ്ങളും സ്ഥിതി വഷളാക്കുന്നതായി പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറിക്ക് അയച്ച നോട്ടീസിൽ കേന്ദ്ര ആഭ്യന്തര സെക്രസെക്രട്ടറി അജയ് ബല്ല ചൂണ്ടിക്കാട്ടുന്നു. കൊൽക്കത്ത, ജയ്പാൽഗുരി എന്നീ പ്രദേശങ്ങൾ സന്ദർശിച്ച് കേന്ദ്ര സംഘം നേരത്തെ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് കേന്ദ്രം പശ്ചിമ ബംഗാൾ സർക്കാരിന് നോട്ടീസ് അയക്കുന്നത്. ബംഗാളിൽ 133 പേരാണ് ഇതിനകം മരിച്ചത്. 1259 പേരാണ് രോഗ ബാധിതരായിട്ടുള്ളത്.