ബലാൽസംഗം എന്ന കുറ്റകൃത്യം

ലാൽസംഗം എന്ന വാക്കിൽതന്നെ ഒരു ബലം ഇല്ലേ. ബലം പ്രയോഗിച്ചുള്ള സംഗമം ആണ് അത്. സ്ത്രീയുടെ സമ്മതത്തോടുകൂടിയുളള ലൈംഗീകബന്ധങ്ങളും ബലാൽസംഗം ആകാറുണ്ട്. 


ഒരു സ്ത്രീയെയോ അവൾക്ക് താൽപ്പര്യമുള്ള ആരെയെങ്കിലുമോ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗീക ബന്ധത്തിന് സമ്മതിപ്പിച്ചാൽ അത് ബലാൽസംഗമാകും. സ്ത്രീയുടെ സമ്മതത്തോടുകൂടി നടക്കുന്ന ബലാൽസംഗങ്ങൾ പലതുണ്ട്. വിവാഹം കഴിക്കാം എന്ന വാഗ്ദത്തം നൽകി നിയമപരമല്ലാത്ത ഒരു ചടങ്ങ് നടത്തി ഒരാൾ ആ സ്ത്രീയുടെ നിയമപരമായുള്ള ഭർത്താവാണ് എന്ന് വിശ്വസിപ്പിച്ച് ലൈംഗീക ബന്ധം നടത്തുന്നുവെങ്കിൽ സ്ത്രീക്ക് ആ പുരുഷന്റെ മേൽ ബലാൽസംഗം എന്ന കുറ്റം ആരോപിക്കാവുന്നതാണ്.


മദ്യപിച്ചോ അല്ലെങ്കിൽ ബോധമില്ലാത്ത അവസ്ഥയിലോ ആയിരിക്കുന്ന സ്ത്രീയുമായി ലൈംഗീകബന്ധത്തിൽ ഏർപ്പെട്ടാൽ ആ പുരുഷന് മേൽ അവൾക്ക് ബലാൽസംഗ കുറ്റം ആരോപിക്കാം. കബളിപ്പിച്ച് നേടുന്ന സമ്മതം നിയമത്തിന്റെ കണ്ണിൽ സമ്മതം അല്ല. പരിപൂർണ്ണ സമ്മതത്തോടെ ആണെങ്കിൽ പോലും 16 വയസ്സിനു താഴെ പ്രായമുള്ള ഒരു ബാലിക അല്ലെങ്കിൽ യുവതിയുമായാണ് ലൈംഗീക ബന്ധത്തിൽ ഏർപ്പെടുന്നതെങ്കിൽ അത് ബലാൽസംഗം ആണ്. ആ പെൺകുട്ടിയുടെ സമ്മതമുണ്ടെങ്കിൽ പോലും അത് കുറ്റകരമാണ്. ഒരാൾ തന്റെ ഭാര്യയെ ബലാൽസംഗം ചെയ്യുന്നതും കുറ്റമാണ്.


ഇന്ത്യൻ ശിക്ഷാനിയമത്തിൽ 375 എന്ന വകുപ്പിലാണ് ബലാൽസംഗം എന്നകുറ്റം നിർവചിച്ചിരിക്കുന്നത്. ഒരു സ്ത്രീയുടെ ഇച്ഛയ്ക്കും സമ്മതത്തിനും എതിരായി ആ സ്ത്രീയോട് ലൈംഗീകമായി ബന്ധപ്പെട്ടാൽ അത് ബലാൽസംഗം എന്ന കുറ്റമാണ്. ലളിതമോ കഠിനമോ ആയതും 7 വർഷത്തിൽ കുറയാതെയും 10 വർഷം വരെ നീളാവുന്നതും ജീവപര്യന്തം വരെ ആകാവുന്നതുമായ തടവുശിക്ഷയും പിഴയുമാണ് സാധാരണ ശിക്ഷ.

Leave a Reply

Your email address will not be published. Required fields are marked *