ബാങ്ക് സന്ദർശനങ്ങൾ കുറയ്ക്കുന്നതിനായി ഇന്ത്യൻ ബാങ്ക് അസോസിയേഷൻ രാജ്യവ്യാപകമായി പണം പിൻവലിക്കലിന് പുതിയ നിയമം ആരംഭിച്ചു. ഇതോടെ കൂടുതൽ ഇലക്ട്രോണിക് ഇടപാടുകൾ നടത്താൻ ആളുകൾ ശ്രമിക്കുകയും ബാങ്കുകളിലെ തിരക്ക് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. ശാഖകൾക്ക് പുറത്ത് ജനക്കൂട്ടം ഉണ്ടാകാതിരിക്കാനാണ് പണം പിൻവലിക്കാൻ ഐബിഎ നിർദ്ദിഷ്ട തീയതികൾ നിശ്ചയിച്ചിരിക്കുന്നത്. അക്കൗണ്ട് നമ്പറിന്റെ അവസാന അക്കം അനുസരിച്ചാണ് അക്കൌണ്ടിൽ നിന്ന് പണം പിൻവലിക്കാനാകുക. മെയ് 11 വരെ മാത്രമേ ബാധകമാകൂ. സ്ത്രീകളുടെ ജൻ ധൻ അക്കൌണ്ട് വഴി കേന്ദ്ര സർക്കാർ വാഗ്ദാനം ചെയ്ത 500 രൂപയുടെ രണ്ടാം ഗഡു വിതരണം ആരംഭിക്കുന്നതിനാലാണ് പ്രത്യേക ക്രമീകരമങ്ങൾ നടത്തിയിരിക്കുന്നത്. മെയ് 11ന് ശേഷം ഈ നിയന്ത്രണങ്ങൾ എടുത്തുകളയുകയും ആർക്കും ഏത് ദിവസവും പണം പിൻവലിക്കാൻ സാധിക്കുകയും ചെയ്യും.