കൊട്ടാരക്കര: ബിവ്റേജസ് കോർപറേഷന് മുന്നിൽ പ്രതിഷേധിച്ചതിനെ തുടർന്ന് കൊടിക്കുന്നിൽ സുരേഷ് എം.പിയെ അറസ്റ്റ് ചെയ്തു. കൊട്ടാരക്കരയിൽ ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന മദ്യശാല മാറ്റണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
ജനവാസമേഖലയിൽ പ്രവർത്തിക്കുന്ന ഇൗ ബിവ്റേജസ് കോർപറേഷൻ മാറ്റിസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതി കേസ് നിലനിൽക്കുന്നുണ്ട്. ഇതിനിടെയാണ് ബിവ്റേജസ് തുറന്നത്. കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ ഒരു തീരുമാനമുണ്ടാകുന്നതുവരെ ഔട്ട്ലെറ്റ് തുറക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു എം.പിയുടെയും യു.ഡി.എഫ് അംഗങ്ങളുടെയും നേതൃത്വത്തിൽ പ്രതിഷേധം.
ഒമ്പതുമണിക്കാണ് പ്രതിഷേധം തുടങ്ങിയത്. തുടർന്ന് രണ്ടു മണിക്കൂറോളം പ്രതിഷേധം നീണ്ടു. മദ്യശാല ഇവിെടനിന്ന് മാറ്റി സ്ഥാപിച്ചാൽ മാത്രമേ പിരിഞ്ഞുപോകുവെന്ന് അറിയിച്ച് കൊടിക്കുന്നിൽ സുേരഷിെൻറ നേതൃത്വത്തിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. ഇതേ തുടർന്നാണ് കൊട്ടാരക്കര ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ എം.പിയെയും യു.ഡി.എഫ് പ്രവർത്തകരെയും അറസ്റ്റ് ചെയ്ത് നീക്കിയത്.