ബോംബ് സ്ഫോടനം; അഞ്ച് ഐഎസ് ഭീകരർ കൊല്ലപ്പെട്ടു

ഇറാഖ് : ഇറാഖ് അൽ അൻബാർ പ്രവിശ്യയിലെ റുത്ബ പ്രദേശത്ത് കാർബോംബ് പൊട്ടിത്തെറിച്ചു. അപകടത്തിൽ അഞ്ച് ഐഎസ് ഭീകരർ കൊല്ലപ്പെട്ടു. വൻ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതിനിടെയാണ് ഭീകരർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടത് .
കാറിൽ ഉഗ്രസ്ഫോടക ശേഷിയുള്ള സ്ഫോടക വസ്തുക്കൾ നിറച്ചാണ് ഭീകരർ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നത്. ഇതിനായി സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ഇവർ തയ്യാറാക്കിയ കാർബോംബ് പ്രദേശത്ത് എത്തിയ്ക്കുന്നതിനിടെ പൊട്ടിത്തെറിയ്ക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *