മണ്ണ് അറിഞ്ഞ് കൃഷി ചെയ്യാൻ മാം ആപ്പ്

ണ്ണ് അറിഞ്ഞ് കൃഷി ചെയ്യാൻ കർഷകർക്ക് സഹായകമാവുകയാണ് മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പ് തയ്യാറാക്കിയ മാം (മണ്ണിനെ അറിയം മൊബൈലിലൂട) ആപ്പിലൂടെ. നമ്മൾ നിൽക്കുന്നിടത്തെ ഓരോ തുൺ് മണ്ണിന്റെയും പോഷകനില മനസിലാക്കുവാനും അതിനനുസരിച്ച് വളപ്രയോഗം നടത്തുവാനും ഇനി നിങ്ങളുടെ സ്മാർട്ട് ഫോൺ സഹായിക്കും. പ്രളയം മൂലം ഒലിച്ചു പോയ ഫലഭൂഷ്ടിയുള്ള മേൽ മണ്ണ് തിരിച്ചെടുക്കാനും ആപ്പു വഴി കഴിയും.
സോയിൽ ഹെൽത്ത് കാർഡിനായ് മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പ് ശേഖരിച്ച വിവരങ്ങൾ മൊബൈൽ ആപ്പുമായി ബന്ധിപ്പിച്ചാണ് കർഷകർക്ക് വേൺ വിവരങ്ങൾ വിരൽ തുമ്പിൽ ലഭ്യമാവുന്നത്. ഇതിലുടെ മണ്ണറിഞ്ഞ് കൃഷി ചെയ്യാൻ കർഷകർക്ക് ഇനി നെട്ടോട്ടമോടേണ്ട. വിവര സാങ്കേതിക വിദ്യയുടെ വളർച്ച കർഷകർക്കും പ്രയോജനപ്പെടുന്ന തരത്തിലുള്ള നൂതന മാർഗങ്ങളാണ് ക്യഷി വകുപ്പും മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്നത്. ഇതിലൂടെ കേരളത്തിലെ കാർഷിക മേഖലയിൽ സ്വയം പര്യപ്തത കൈവരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
എന്താണ് മാം
ഇതൊരു മൊബെൽ ആപ്ലിക്കേഷനാണ്. പ്ലേ സ്റ്റോറിൽ നിന്നും മണ്ണ് എന്ന ആപ്പ് ഡൗൺലോഡ് ചെയ്ത് ഈ സേവനം എല്ലാവർക്കും ഉപയോഗിക്കാൻ സാധിക്കും. കൈകുമ്പിളിൽ ഒരു പിടി മണ്ണിൽ ചെടി വളരുന്ന ചിത്രമാണ് ആപ്പിന് നൽകിയിരിക്കുന്നത്. ആപ്പ് ഇൻസ്റ്റാൾ ചെയ്തശേഷം കൃഷിയിടത്തിൽ പോയി ജി.പി എസ് ഓണാക്കി മാം ആപ്പ് തുറന്നാൽ മണ്ണിന്റെ പോഷക നില പരിശോധിക്കുക എന്ന് കാണാം. അതിൽ അമർത്തിയാൽ ആ സ്ഥലത്തുള്ള മണ്ണിലെ ഓരോ മൂലകത്തിന്റെയും പോഷകനില സ്‌ക്രീനിൽ തെളിയും. ഇതിന് ശേഷം വള ശുപാർശ എന്നതും അതിൽ അമർത്തിയാൽ വിള തെരെഞ്ഞെടുക്കുക എന്ന നിർദേശവും കാണാം. അതിൽ നമുക്ക് ആവശ്യമുള്ള വിള തെരഞ്ഞെടുത്താൽ അതിന് ആ സ്ഥലത്ത് ആവശ്യമായ ജൈവ വളത്തിന്റെയും രാസവളത്തിന്റെയും കൃത്യമായ അളവ് ലഭിക്കും.
കർഷകർക്കുള്ള ഗുണങ്ങൾ
മണ്ണ് (mannu) ആപ്പ് ഉപയോഗിക്കുക വഴി വളരെ പെട്ടന്ന് കൃഷിയിടത്തിലെ മണ്ണിന്റെ ഗുണനിലവാരം മനസ്സിലാക്കാനും, ഓരോ വിളവിനും വേൺ മൂലകങ്ങളും തിരിച്ചറിഞ്ഞ് വളപ്രയോഗം നടത്താനും കഴിയും. കൂടാതെ ലാബ് വഴിയുള്ള മണ്ണ് പരിശോധനമൂലം നേരിടുന്ന കാലതാമസം ഒഴിവാക്കാനും കഴിയും. മണ്ണിലെ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നീ പ്രധാന മൂലകങ്ങളുടെയും കാത്സ്യം, മഗ്‌നീഷ്യം, സൾഫർ, ഇരുമ്പ്, മംഗനീസ്, സിങ്ക്, കോപ്പർ, ബോറോൺ തുടങ്ങിയ സൂക്ഷ്മമൂലകങ്ങളുടെയും അമ്ലതയുടെ നിലവാരം എന്നിവ കർഷകർക്ക് മൊബൈൽ വഴി അറിയാം. നെല്ല്, വിവിധ പച്ചക്കറികൾ, കുരുമുളക് തുടങ്ങി 21 ഇനം വിളകൾക്കാവശ്യമയ മണ്ണിന്റെ വിവരങ്ങൾ ആപ്പിലുൺ്. മണ്ണിന്റെ നിലവാരത്തിനനുസരിച്ച് കേരള കാർഷിക സർവകലാശാല നിർദ്ദേശിച്ച വളപ്രയോഗങ്ങളാണ് കർഷകർക്ക് ഇതിലൂടെ ലഭിക്കുക.

Leave a Reply

Your email address will not be published. Required fields are marked *