തുറന്ന മദ്യാശാലകൾ അടക്കണമെന്നും ഓൺലൈൻ വഴിയേ മദ്യവിൽപ്പന നടത്താവു എന്നുമുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ തമിഴ്നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. മൂന്നാം ലോക്ഡൗൺ കഴിയുന്ന മേയ് 17 വരെ മദ്യശാലകൾ തുറന്ന് പ്രവർത്തിക്കരുതെന്നാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. അതുവരെ ഓൺലൈനായി മദ്യവിൽപ്പന നടത്താമെന്നും കോടതി വ്യക്തമമാക്കിയിരുന്നു.
മദ്യശാലകൾക്കുമുന്നിൽ സാമൂഹിക അകലം പാലിക്കാതെ ആളുകളുടെ നീണ്ടനിര പ്രത്യക്ഷപ്പെട്ടതിനും ലോക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കപ്പെട്ടതിനും പിന്നാലെയയായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ വിധി.
രാജ്യവ്യാപകമായി പൂട്ടിയിട്ടതിനെത്തുടർന്ന് മാർച്ച് 25 മുതൽ അടച്ചിട്ടിരുന്ന മദ്യവിൽപ്പന ശാലകൾ 40 ദിവസത്തിനുശേഷം വ്യാഴാഴ്ചയാണ് തമിഴ്നാട്ടിൽ വീണ്ടും തുറന്നത്. ഉത്തരവിൽ അടിയന്തര സ്റ്റേ ആവശ്യപ്പെട്ടുളള തമിഴ്നാടിന്റെ ഹർജി തിങ്കളാഴ്ച പരിഗണിക്കാൻ സാധ്യതയുണ്ട്.