കാസര്‍കോട് ജില്ലയില്‍ മഹാരാഷ്ട്രയില്‍ നിന്ന് വന്ന നാലുപേര്‍ക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ചു.മുംബൈയില്‍ നിന്ന് വന്ന 41, 49 വയസുള്ള കുമ്പള സ്വദേശികളും 61 വയസുള്ള മംഗല്‍പാടി സ്വദേശിക്കും 51 വയസുള്ള പൈവളികെ സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. എല്ലാവരും പുരുഷന്മാരാണ്.കുമ്പള, മംഗല്‍പാടി സ്വദേശികള്‍ ഒരുമിച്ചാണ് ജില്ലയിലേക്ക് വന്നത്. ഇവര്‍ എല്ലാവരും ക്വാറന്റൈയിനിലാണ്.കുമ്പള,മംഗല്‍പ്പാടി സ്വദേശികള്‍ മെയ് എട്ടിനും പൈവളിഗെ സ്വദേശി മെയ് നാലിനുമാണ് ജില്ലയിലെത്തിയത്.വീടുകളില്‍ 1025 പേരും ആശുപത്രികളില്‍ 172 പേരും ആണ് നിരീക്ഷണത്തില്‍ ഉള്ളത്.196 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. പുതിയതായി 22 പേരെ കൂടി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.നിരീക്ഷണത്തിലുള്ള നാല് പേര്‍ നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.