മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തിൽ; ഇനി അറിയിപ്പുണ്ടാകും വരെ വാർത്താ സമ്മേളനം ഉണ്ടാകില്ല

തിരുവനന്തപുരം: വിമാന അപകടം നടന്ന കരിപ്പൂർ വിമാനത്താവളവും മണ്ണിടിച്ചിൽ ഉണ്ടായ പെട്ടിമുടിയിലും സന്ദർശനം നടത്തിയിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സ്വയം നിരീക്ഷണത്തിൽ പോയി. ഇതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അദ്ദേഹത്തിന്റെ വാർത്താ സമ്മേളനം ഉണ്ടായിരിക്കില്ല. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

വിമാന അപകടം നടന്നതിന് അടുത്ത ദിവസമാണ് മുഖ്യമന്ത്രി സ്ഥലം സന്ദർശിച്ചത്. രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കും കലക്ടർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. കരിപ്പൂർ സന്ദർശിച്ച മന്ത്രിമാരും നിരീക്ഷണത്തിൽ പോകും. മുഖ്യമന്ത്രി ക്വാറന്റീനിൽ പ്രവേശിച്ച സാഹചര്യത്തിൽ ശനിയാഴ്ച നടക്കുന്ന സ്വാതന്ത്ര്യ ദിന പരിപാടിയിൽ തിരുവനന്തപുരത്ത് സഹകരണ-ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ദേശീയ പതാക ഉയർത്തും. മറ്റ് ജില്ലകളിലും സമാനമായ ക്രമീകരണം വരുത്തും. മലപ്പുറത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ സമ്ബർക്കപ്പട്ടികയിൽ മുഖ്യമന്ത്രിയും ഉണ്ടായിരുന്നു. ആരോഗ്യവകുപ്പ് തയ്യാറാക്കിയ സമ്ബർക്കപ്പട്ടികയിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരുമുണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *