സമാജ് വാദി പാർട്ടിനേതാവും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായിരുന്ന മുലായം സിംഗ് യാദവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉദര സംബന്ധമായ പ്രശ്നങ്ങളെ തുടർന്നാണ് അദ്ദേഹത്തെ ലഖ്നൗവിലെ മേദാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അഞ്ചു ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് അദ്ദേഹം ആശുപത്രിയിൽ അഡ്മിറ്റാകുന്നത്.
ചെക്കപ്പിന്റെ ഭാഗമായി ബുധനാഴ്ച്ച അദ്ദേഹം ആശുപത്രിയിൽ എത്തിയപ്പോൾ കൂടുതൽ പരിശോധനയ്ക്കായി ഡോക്ടർമാർ അദ്ദേഹത്തെ അഡ്മിറ്റ് ചെയ്തിരുന്നു. ശനിയാഴ്ച്ച ഡിസ്ചാർജ് ചെയ്തെങ്കിലും ഉദര സംബന്ധമായ ആസ്വസ്ഥതകളെ തുടർന്ന് ഇന്നലെ അദ്ദേഹത്തെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മുലായം സിംഗ് യാദവിന്റെ ആരോഗ്യ നില മെച്ചപ്പെടാൻ പ്രാർഥിക്കുന്നുവെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ട്വിറ്ററിൽ കുറിച്ചു.