ഇടുക്കി: മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു. നിലവിൽ 136 അടിയിലേക്ക് ജലനിരപ്പ് ഉടർന്നിരിക്കുന്നു. 137 അടിയിലേക്ക് എത്തിയാൽ ഡാം തുറക്കണമെന്നാണ് തീരുമാനം. അതിനാൽ ഡാം തുറക്കാൻ സാധ്യതയുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കുക.
പെരിയാറിന്റെ കരയിലുള്ളവരെ ഒഴിപ്പിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരൂമാനം. ഉപ്പുതുറ, പെരിയാർ വില്ലേജുകളിലുള്ളവരെ പാർപ്പിക്കുന്നതിനായി രണ്ടുവീതം ക്യാമ്പുകൾ തയാറായിട്ടുണ്ട്. അൽപ സമയം മുൻപാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലേക്ക് എത്തിയത്. ഇതിനോടകം രണ്ടാമത്തെ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വെള്ളം തുറന്നുവിടുന്നത് സംബന്ധിച്ച് തമിഴ്നാട് സർക്കാരിന്റെ ഔദ്യോഗികമായ അറിയിപ്പിനായി കേരളം കാത്തിരിക്കുകയാണ്. പരമാവധി സംഭരണ ശേഷിയിലേക്ക് എത്തുന്നതിനു മുൻപ് ഡാം തുറന്നുവിടണമെന്ന് കേരളം നേരത്തെ തമിഴ്നാടിനോട് അഭ്യർത്ഥിച്ചിരുന്നു.