ന്യൂഡൽഹി: രാജ്യത്തെ എല്ലാ മുസ്‌ലിം പള്ളികളിലും സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന പൊതുതാൽപ്പര്യ ഹർജിയിൽ സുപ്രീംകോടതി കേന്ദ്രസർക്കാരിന്റെ നിലപാട് ആരാഞ്ഞ് നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ എസ് എ നസീർ എന്നിവരടങ്ങിയ ബെഞ്ചാണ് ഇത് സംബന്ധിച്ച് കേന്ദ്ര നിയമമന്ത്രാലയത്തിനും ന്യൂനപക്ഷകാര്യ മന്ത്രാലയത്തിനും നോട്ടീസ് അയച്ചത.് സ്ത്രീകൾക്ക് പള്ളികളിൽ വിലക്ക് നിലനിൽക്കുന്നത് മൗലികാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി യാസ്മീൻ അഹമ്മദ് പീർസാഡെ സമർപ്പിച്ച ഹർജിയിലാണ് നടപടി. സ്ത്രീകൾക്ക് പള്ളികളിൽ പ്രവേശിക്കാൻ അനുമതി നൽകാൻ വഖഫ് ബോർഡ് പോലുള്ള മുസ്‌ലിം സംഘനടകൾക്കും പള്ളികൾക്കും സർക്കാർ നിർദേശം നൽകണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.