പഞ്ചായത്ത് രാജ് ചട്ടങ്ങളിൽ വ്യക്തത വരുത്തി ഉത്തരവായി

2011 ലെ കേരള മുൻസിപ്പാലിറ്റി (വസ്തു നികുതിയും സേവന ഉപനികുതിയും സർചാർജും) ചട്ടങ്ങളിലെയും കേരള പഞ്ചായത്ത് രാജ് (വസ്തു നികുതിയും സേവന ഉപനികുതിയും സർചാർജും) ചട്ടങ്ങളിലെയും ചട്ടം 24ൽ വ്യക്തത വരുത്തി ഉത്തരവായി.
കെട്ടിടം പൂർത്തിയായതായി ഉടമ ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിൽ റിപ്പോർട്ട് സമർപ്പിച്ചാൽ 15 ദിവസത്തിനകം ഉദ്യോഗസ്ഥർ പരിശോധിച്ച് നിർമാണത്തിൽ അപാകതയുണ്ടെങ്കിൽ വിവരം തദ്ദേശസ്ഥാപന സെക്രട്ടറി കെട്ടിട ഉടമയെ 15 ദിവസത്തിനകം രേഖാമൂലം അറിയിക്കണം.
കെട്ടിട നിർമാണ ചട്ടങ്ങൾ അനുശാസിക്കുന്ന വിധത്തിൽ നിർമാണം പൂർത്തിയാക്കിയിട്ടുണ്ടെങ്കിൽ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർ അതുസാക്ഷ്യപ്പെടുത്തി 15 ദിവസത്തിനകം ഒക്യുപെൻസി നൽകണം. ഒക്യൂപെൻസി നൽകുന്ന തീയതി മുതൽ വസ്തു നികുതി ഈടാക്കാൻ നടപടി സ്വീകരിക്കണം.
കെട്ടിടം പൂർത്തിയാക്കിയതായി ഉടമ തദ്ദേശസ്ഥാപനത്തിൽ അറിയിക്കുന്ന തീയതി മുതൽ നികുതി ഈടാക്കുന്ന വ്യവസ്ഥയാണ് നിലവിൽ സ്വീകരിക്കുന്നത്. ഉദ്യോഗസ്ഥർ പരിശോധന നടത്തി ചട്ടങ്ങൾ അനുശാസിക്കുന്ന വിധം പൂർത്തിയാക്കുന്ന വിധത്തിൽ പൂർത്തിയാക്കിയിട്ടുണ്ട് എന്ന് സാക്ഷ്യപ്പെടുത്തുന്ന തീയതി മുതലാണ് ഒക്യുപെൻസി നൽകിവന്നത്. ഇക്കാരണങ്ങളാൽ കെട്ടിടം ഉപയോഗിക്കാതെ തന്നെ നികുതി നൽകേണ്ടിവരുന്നതായി പരാതികൾ ഉയർന്നതിനെത്തുടർന്നാണ് വ്യക്തത വരുത്തി തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിറക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *