മെയ് മാസത്തെ റേഷൻ വിഹിതം

മെയ് മാസത്തെ റേഷൻ വിതരണത്തിന്റെ തോത് ക്രമീകരിച്ച് ഉത്തരവായി. എ.എ.വൈ കാർഡുടമകൾക്ക് 30 കി.ഗ്രാം അരിയും 5 കി.ഗ്രാം ഗോതമ്പും സൗജന്യ നിരക്കിൽ ലഭിക്കും. മുൻ്ഗണന കാർഡുടമകൾക്ക് ആളൊന്നിന് 4 കി.ഗ്രാം അരിയും 1 കി.ഗ്രാം ഗോതമ്പും രണ്ടു രൂപ നിരക്കിൽ ലഭ്യമാകും. മുൻഗണനേതര സബ്സിഡി വിഭാഗം കാർഡുടമകൾക്ക് ആളൊന്നിന് 2 കി.ഗ്രാം അരി 4 രൂപ നിരക്കിലും നോൺസബ്സിഡി കാർഡുടമകൾക്ക് കാർഡിന് 2 കി.ഗ്രാം അരി 10.90 രൂപ നിരക്കിലും ലഭ്യമാകും.

ഇതിന് പുറമെ മുൻഗണനേതര കാർഡുടമകൾക്ക് (നീല, വെള്ള) ലഭ്യതക്കനുസരിച്ച് 1 മുതൽ 3 കി.ഗ്രാം വരെ ആട്ട കി.ഗ്രാമിന് 17 രൂപ നിരക്കിലും 10 കി.ഗ്രാം അരി 15 രൂപ നിരക്കിലും ലഭ്യമാകും. എ.എ.വൈ, മുൻഗണന (മഞ്ഞ, പിങ്ക്) കാർഡുടമകൾക്ക് ഒരു കാർഡിന് 1 കി.ഗ്രാം വീത PMGKY സ്‌കീമിലുള്ള പയർ വിതരണവും ഈ മാസം നടക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *