പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ആത്മനിർഭർ ഭാരത് അഭ് യാൻ പാക്കേജിന്റെ രണ്ടാംഘട്ടം വിശദീകരിച്ച് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. രണ്ടാം ഘട്ടത്തിൽ പ്രധാനമായും ഒൻപത് പദ്ധതികളാണുള്ളത്. ചെറുകിട കർഷകർക്കും കുടിയേറ്റ തൊഴിലാളികൾക്കും പ്രാധാന്യം നൽകുന്നതാണ് പാക്കേജിന്റെ രണ്ടാംഘട്ടം.
25,000 കോടി രൂപയുടെ ലോണുകൾ കർഷകർക്ക് അനുവദിച്ചുകഴിഞ്ഞു. ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങളെ മെച്ചപ്പെടുത്താൻ 4200 കോടി രൂപ സംസ്ഥാനങ്ങൾക്ക് അനുവദിക്കും. 6700 കോടി രൂപ കാർഷിക ഉത്പന്നങ്ങൾ ശേഖരിക്കുന്നതിനായി നൽകുമെന്നും ധനമന്ത്രി പറഞ്ഞു.