രാഹുൽ ഗാന്ധിക്കെതിരെ ട്വീറ്റ്‌ : നദ്ദയ്ക്കെതിരെയുള്ള എഫ്ഐആർ സ്റ്റേ ചെയ്തു

രാഹുൽ ഗാന്ധിക്കെതിരെ ബിജെപി നേതാവ് അമിത് മാൽവിയ നടത്തിയ ട്വീറ്റുമായി ബന്ധപ്പെട്ട് ബിജെപി പ്രസിഡന്റ് ജഗത് പ്രകാശ് നദ്ദയ്ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത നടപടികൾ രാജസ്ഥാൻ ഹൈക്കോടതി സ്റ്റേ ചെയ്തു.
വീഡിയോ കോൺഫറൻസിൽ സോണിയ ഗാന്ധി നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയായി അമിത് മാൽവിയ നടത്തിയ ട്വീറ്റുമായി ബന്ധപ്പെട്ടതാണ് ഇക്കാര്യം. ”ഫെബ്രുവരിയിൽ തന്നെ കൊറോണ വൈറസിനെക്കുറിച്ച് രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകിയതിനാലാണ് രാജസ്ഥാൻ പോലുള്ള സംസ്ഥാനങ്ങൾ അതിവേഗം നടപടിയെടുക്കുന്നത്. ആവശ്യത്തിന് പിപിഇ (പേഴ്സണൽ പ്രൊട്ടക്റ്റീവ് ഉപകരണങ്ങൾ) കിറ്റുകൾ ഉണ്ടെന്ന് അവർ ഉറപ്പുവരുത്തി എന്നാണ് സോണിയ പറഞ്ഞത്. ഇതിനുപിന്നാലെ അമിത് മാൽവിയ നടത്തിയ ട്വീറ്റാണ് വിവാദമായത്. ഇതിനെതിരെ കോൺഗ്രസ് പ്രവർത്തകൻ മനോജ് കുമാർ സൈനി പരാതി നൽകുകയായിരുന്നു. എന്നാൽ ട്വീറ്റ് നടത്തിയത് അമിത് മാൽവിയയുടെ സ്വകാര്യ അക്കൗണ്ടിൽ നിന്നാണെന്നും എഫ്ഐആർ റദ്ദാക്കണമെന്നും മാൽവിയയുടെ ട്വീറ്റിൽ തനിക്ക് പങ്കില്ലെന്നും വ്യക്തമാക്കി ബിജെപി പ്രസിഡന്റ് ജെ പി നദ്ദ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതേതുടർന്ന് ജസ്റ്റിസ് പുഷ്‌പേന്ദ്ര സിംഗ് ഭാട്ടിയുടെ സിംഗിൾ ജഡ്ജി ബെഞ്ച് എഫ്ഐആറിന്റെ നടപടികൾ സ്റ്റേ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *