ലോക്ക് ഡൗൺ: ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

ലേബർ വെൽഫെയർ ഫണ്ട് ബോർഡിന്റെ പരിധിയിൽ വരുന്നതും ലോക്ക് ഡൗണിനെ തുടർന്ന് ബുദ്ധിമുട്ടുന്ന ചെറുകിട/വൻകിട ഫാക്ടറി തൊഴിലാളികൾ, സഹകരണ ആശുപത്രിയിലെ ജീവനക്കാർ, മറ്റ് സഹകരണ സ്ഥാപനങ്ങളിലെ തൊഴിലാളികൾ, തോട്ടങ്ങളിൽ സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ ലഭിക്കാത്ത തൊഴിലാളികൾ എന്നിവർക്ക് ധനസഹായം നൽകുന്നു. 1,000 രൂപ വീതമാണ് ധനസഹായം. ആനൂകൂല്യങ്ങൾ ലഭിക്കുന്നതിനായി തൊഴിലാളികളുടെ പേര്,വിവരങ്ങൾ, ബാങ്ക് അക്കൗണ്ട്, ആധാർ കോപ്പി എന്നിവ ലേബർ വെൽഫെയർ ഫണ്ട് ബോർഡിന്റെ www.labourwelfarefund.in എന്ന വെബ്‌സൈറ്റിലേക്ക് അപ്ലോഡ് ചെയ്യണം. കോവിഡ് 19ന്റെ ഭാഗമായി ആനൂകൂല്യ ലഭിച്ചിട്ടുള്ള തൊഴിലാളികൾ, സർക്കാർ പൊതുമേഖലയിൽ മാസ വേതനം, സാമൂഹ്യ പെൻഷൻ എന്നിവ ലഭിച്ചിട്ടുള്ളവർക്ക് ആനുകൂല്യം ലഭിക്കില്ല. കൂടുതൽ വിവരങ്ങൾക്ക് 0491-2505135, 9946002789 എന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ലേബർ വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *