എട്ട് ലോട്ടറി ടിക്കറ്റുകളുടെ വിൽപ്പന ഇന്നുമതൽ ആരംഭിക്കും. ഞായറാഴ്ച വിൽപ്പന നടത്താനുള്ള അനുമതിയില്ല. കണ്ടെയ്ൻമെന്റ് സോണുകളിലും വിൽപ്പന നടത്തരുതെന്ന കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ഏജന്റുമാർ നിർബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. സാമൂഹിക അകലം പാലിച്ചുവേണം വിൽപ്പന നടത്തുവാൻ. ഇവർക്കുള്ള മാസ്‌കും സാനിറ്റൈസറും ക്ഷേമനിധി ബോർഡ് വഴിയാണ് നൽകുന്നത്. ജൂൺ 2 മുതൽ ടിക്കറ്റുകളുടെ നറുക്കെടുപ്പ് നടക്കും. പുതിയ ടിക്കറ്റുംകൾ ജൂൺ ഒന്നു മുതൽ വിപണിയിലെത്തും.