പൊറോട്ടക്കും ചോറിന്റെ കൂടെയും കഴിക്കാൻ അടിപൊളി ചില്ലി പോർക്ക്. വളരെ എളുപ്പത്തിൽ തയ്യാറാക്കുവാൻ സാധിക്കും
പോർക്ക് – 1 കിലോ
സവള – 2 വലുത് നീളത്തിൽ അരിഞ്ഞത്
പച്ചമുളക് – 4 എണ്ണം നീളത്തിൽ അരിഞ്ഞത്
കാശ്മീരി ചില്ലി പൗഡർ – 4 ടേബിൾ സ്പൂൺ
ചില്ലി സോസ് – 1 ടേബിൾ സ്പൂൺ
സോയ സോസ് – 2 ടേബിൾ സ്പൂൺ
ടുമാറ്റോ സോസ് – 3 ടേബിൾ സ്പൂൺ
സൺ ഫ്‌ലവർ ഓയിൽ – കുറച്ച്
ഉപ്പ് – പാകത്തിന്
പാകം ചെയ്യുന്ന വിധം:-
പോർക്ക് 4,5 കഷ്ണങ്ങളാക്കി മുറിച്ച് കഴുകി, ഇതിൽ പാകത്തിന് ഉപ്പ് 1 ടീസ്പൂൺ കുരുമുളക് പൊടി, 3 പച്ചമുളക് കീറിയത് ഇട്ട് അര ഗ്ലാസ്സ് വെള്ളവും അര ടീസ്പൂൺ മഞ്ഞൾ പൊടിയും ചേർത്ത് വേവിച്ച ശേഷം വെള്ളമൂറ്റി കളഞ്ഞ് നീളത്തിൽ മുറിച്ച് വെയ്ക്കുക
ചട്ടി അടുപ്പത്ത് വെച്ച് എണ്ണ ഒഴിച്ച ശേഷം സവാള ഇടുക. ഇതിൽ ഒരു നുള്ള് ഉപ്പും ഇട്ട് ഇളക്കി വാടിയ ശേഷം പച്ചമുളക് ചേർത്ത് ഇളക്കി സവാള നിറം മാറി വരുന്ന സമയത്ത് മുളക് പൊടി ചേർക്കുക. മുളക് പൊടി നന്നായി ഇളക്കി യോജിപ്പിച്ച ശേഷം ഇതിലേക്ക് പോർക്ക് ചേർക്കുക. ഇറച്ചിയിൽ മുളക് കൂട്ട് നന്നായി പിടിക്കുന്നവരെ തീ കുറച്ച് ഇളക്കി കൊണ്ടിരിക്കുക. ഇറച്ചി നല്ല ചുവന്ന നിറമായിവരുമ്പോൾ തീ കൂട്ടിവച്ച് സോസുകൾ ചേർത്ത് വേഗത്തിൽ ഇളക്കി യോജിപ്പിക്കണം. ഇറക്കുന്നതിന് മുമ്പ് കുറച്ച് സവാള കനത്തിൽ നീളത്തിൽ അരിഞ്ഞതും പച്ചമുളക് 2 എണ്ണം അരിഞ്ഞതും ചേർത്ത് ഒരു മിനിറ്റ് കൂടി അടുപ്പത്ത് വെച്ച് ഇളക്കി യോജിപ്പിച്ച ശേഷം വാങ്ങി ചൂടൊടെ വിളമ്പാം. കാപ്‌സിക്കം ഇഷ്ടമുള്ളവർക്ക് സവാളയോടൊപ്പം അതും ചേർക്കാവുന്നതാണ്.