കൊച്ചി: വിചാരണക്കോടതിയില്‍ നിന്ന് ദൃശ്യങ്ങള്‍ ചോര്‍ന്നതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ആക്രമണത്തിന് ഇരയായ നടി രംഗത്തെത്തി. ഇതുസംബന്ധിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റീസിനും,പ്രധാനമന്ത്രി, രാഷ്ട്രപതി, ഹൈക്കോടതി ചീഫ് ജസ്റ്റീസ്, കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍, മുഖ്യമന്ത്രി, കേന്ദ്ര സംസ്ഥാന വനിത കമ്മീഷന് എന്നിവര്‍ക്ക് നടി പരാതി നല്കി.വിദേശത്തുള്ളവരുടെ കൈയില്‍ ദൃശ്യങ്ങളുള്ളത് അന്വേഷിക്കണമെന്നാണ് കത്തില്‍ പറയുന്നത്. എറണാകുളം ജില്ല സെഷന്‍സ് കോടതിയില്‍ നിന്നാണ് താന്‍ ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ചോര്‍ന്നത് എന്ന് റിപ്പോര്‍ട്ടര്‍ ടി.വി. വാര്‍ത്ത പുറത്തുവിട്ടിരുന്നു.ഈ വാര്‍ത്തയ്ക്കു പിന്നിലെ സത്യാവസ്ഥ കണ്ടെത്താനായി അന്വേഷണം നടത്തണം എന്നാണ് പരാതിയിലെ പ്രധാന ആവശ്യം. ഇത് ഞെട്ടിപ്പിക്കുന്നതും, തന്റെ സ്വകാര്യതയെ ബാധിക്കുന്നതാണെന്നും പരാതി കത്തില്‍ പറയുന്നു. വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ കോടതിയുടെ ഭാഗത്തുനിന്ന് മുന്‍കൈ എടുത്ത് അന്വേഷണം നടത്തണമെന്നും പരാതി കത്തില്‍ ഇര ആവശ്യപ്പെട്ടു.