പെരുമ്പാവൂർ : വെങ്ങോല സർവ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി 5000 രൂപ പലിശ രഹിത വായ്പnവിതരണം തുടങ്ങി.
2000 കുടുംബങ്ങൾക്കായി ഒരു കോടി രൂപയാണ്
വായ്പ നൽകുന്നത്. ഒരു വർഷത്തിനുളളിൽ അഞ്ചു ഗഡുക്കളായി വായ്പ തിരിച്ചടക്കണം. നിശ്ചിത സമയത്തിനകം തിരിച്ചടച്ചില്ലെങ്കിൽ സാധാരണ ബാങ്ക് പലിശയോടു കൂടി തുക തിരികെ ഈടാക്കും. വായ്പ വിതരണോൽഘാടനം ബാങ്ക് പ്രസിഡന്റ് എം.ഐ ബീരാസ് നിർവഹിച്ചു. ഭരണസമിതിയംഗങ്ങളായ അഡ്വ. വി. വിതാൻ, സി. എസ്. നാസുറുദ്ദീൻ, കെ. കെ. ശിവൻ, ബിനേഷ് ബേബി, എം. വി. പ്രകാശ്, സന്ധ്യ ആർ. നായർ, ധന്യ രാംദാസ്, നിഷ റെജികുമാർ, ഹസൻകോയ, നൈബി കുര്യൻ, എം. പി. സുരേഷ്, ഒ. എം. സാജു, സെക്രട്ടറി സിന്ധു കുമാർ എന്നിവർ പങ്കെടുത്തു. ലോക്ക് ഡൗൺ കാലയളവിൽ വീടുകളിൽ പച്ചക്കറി കൃഷി ചെയ്യണമെന്ന മുഖ്യമന്ത്രിയുടെ അഭ്യർത്ഥന മാനിച്ച് മൂവായിരം പച്ചക്കറി വിത്ത് പാക്കറ്റുകളും ബാങ്ക് വിതരണം ചെയ്തു. കൂടാതെ പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് 12000 രൂപയുടെ അരിയും നൽകി.