വൈക്കം ബിആർസി യിൽ സെയിൽസ് ടീം ഒഴിവ്

കുടുംബശ്രീ വൈക്കം ബ്ലോക്കിലെ ബിആർസിയിൽ സെയിൽസ് ടീമിനെ നിയമിക്കുന്നു. ഒരു സെയിൽസ് സൂപ്പർവൈസറും രണ്ട് സെയിൽസ് കോ-ഓർഡിനേറ്റർമാരും അടങ്ങുന്നതാണ് ടീം. ആറ് മാസത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. അൻപതു വയസിൽ താഴെയുളള കുടുംബശ്രീ കുടുംബാംഗങ്ങളായ സ്ത്രീകൾക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എൽ.സി. സ്വന്തമായി ഡ്രൈവിംഗ് ലൈസൻസും ഇരുചക്ര വാഹനവും ഉണ്ടായിരിക്കണം. സെയിൽസ് അല്ലെങ്കിൽ മാർക്കറ്റിംഗിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം.
വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം, അയൽക്കൂട്ട അംഗത്വം അല്ലെങ്കിൽ കുടുംബശ്രീ കുടുംബാംഗം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും പകർപ്പും വിശദമായ ബയോ ഡേറ്റയും സഹിതം മാർച്ച് 20 നകം വൈക്കം ടോൾ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ബി.ആർ.സി ഓഫീസിൽ അപേക്ഷ നൽകണം. ഫോൺ: 9188112705.

Leave a Reply

Your email address will not be published. Required fields are marked *