കൊണ്ടോട്ടി മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമിയുടെ കൊണ്ടോട്ടി, വണ്ടൂർ, കോഴിക്കോട് ജില്ലയിലെ നാദാപുരം, പറമ്പിൽ ബസാർ കേന്ദ്രങ്ങളിലെ മാപ്പിളപ്പാട്ട് സ്കൂളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മാപ്പിളപ്പാട്ട് ആലാപനം, ഹാർമോണിയം, അവതരണം എന്നിങ്ങനെ നാല് വർഷ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. നാല് മുതൽ എട്ടുവരെ ക്ലാസുകളിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. ഞായറാഴ്ചകളിലാണ് പരിശീലനം. ഏപ്രിൽ 19ന് ക്ലാസുകൾ ആരംഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 31. അപേക്ഷാപത്രം വൈദ്യർ അക്കാദമിയുടെ www.mapilakalaacademy.org വെബ്സൈറ്റിലും ഓഫീസിലും ലഭിക്കും. ഫോൺ: 0483 2711432.