തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗം അനുദിനം വളരെയധികം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ശബരിമല ദര്‍ശനത്തിന് 1000 ഭക്തരെ മാത്രം അനുവദിച്ചാല്‍ മതിയിയാകുയെന്ന് വിദഗ്ധ സമിതി നിര്‍ദേശം നല്‍കി. കാനനപാത വഴിയുള്ള യാത്ര അനുവദിക്കില്ല. 10നും 60നും മധ്യേ പ്രായമുള്ളവര്‍ക്ക് മാത്രമായിരിക്കും പ്രവേശനമെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. കോവിഡ് കാലത്ത് ശബരിമല ദര്‍ശനത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി നിര്‍ദേശങ്ങള്‍ നല്‍കിയതായും മന്ത്രി പറഞ്ഞു.
മണ്ഡല- മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് എത്ര തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കാം, എന്തൊക്കെ മുന്‍കരുതല്‍ സ്വീകരിക്കണം തുടങ്ങിയ കാര്യങ്ങള്‍ നിര്‍ദേശിക്കാനാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നത്. വിദഗ്ധ സമിതി നിര്‍ദേശങ്ങളില്‍ തീരുമാനമെടുക്കുന്നതിന് ഇന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും. ഇതിന് ശേഷമാണ് മന്ത്രിസഭായോഗത്തിലാണ് അന്തിമ തീരുമാനം കൈക്കൊള്ളുന്നത്.