കൂണുകൾ സ്ഥിരമായി ഉപയോഗിക്കുന്നത് ശരീരവടിവ് നിലനിർത്താൻ സഹായിക്കും. സൂപ്പുകൾ പൊതുവേ ആരോഗ്യത്തിന് നല്ലതാണ്. എളുപ്പത്തിൽ തയ്യറാക്കാവുന്ന ഒന്നാണ് മഷ്‌റൂം സൂപ്പ്
ആവശ്യമുള്ളവ
മഷ്‌റൂം – 250 ഗ്രാം
ചെറിയ ഉള്ളി – 2
ചിക്കൻ/വെജിറ്റബിൾ സ്റ്റോക്ക് – 500 മില്ലി
കറിവേപ്പില – ഒരു തണ്ട്
കുരുമുളക് ചതച്ചത് – 1 ടീസ്പൂൺ
കോൺഫ്‌ലവർ – 2 ടേബിൾ സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
തയ്യറാക്കുന്ന വിധം :
വൃത്തിയാക്കി കനംകുറച്ച് അരിഞ്ഞ മഷ്‌റൂം, ചെറിയ ഉള്ളി, കറിവേപ്പില, കുരുമുളക് ചതച്ചത് , അല്പം ഉപ്പ് എന്നിവ ചേർത്ത് ചിക്കൻ സ്‌റ്റോക്ക് അല്ലെങ്കിൽ വെജിറ്റബിൾ സ്‌റ്റോക്കിൽ കുക്കറിൽ വേവിക്കുക. ആവി വന്നതിനുശേഷം 3 മിനിറ്റ് കൂടി വച്ച് ആവികളഞ്ഞ് എടുക്കുക. ഇതിൽനിന്നും കറിവേപ്പില എടുത്ത് മാറ്റി തണുത്തശേഷം മിക്‌സിയിൽ അടിച്ചെടുക്കുക. വീണ്ടും അടുപ്പിലൽവച്ച് തിളപ്പിക്കുക. കോൺഫ്‌ലവർ വെള്ളത്തിൽ കലക്കി ഇതിലേക്കി ചേർത്ത് കുറുകുന്നതുവരെ ഇളക്കുക. വിളമ്പുന്നതിനുമുമ്പ് ഫ്രഷ് ക്രീം ചേർത്തിളക്കി കനം കുറച്ച് അരിഞ്ഞ് വറുത്ത മഷ്‌റൂം മുകളിൽ വിതറുക.