ശിശുക്കളും കുറ്റങ്ങളും

ഴുവയസ്സിനു താഴെ പ്രായമുള്ള കുട്ടി ചെയ്യുന്ന ഒരു പ്രവൃത്തിയും ക്രിമിനൽ കുറ്റകൃത്യത്തിൽപ്പെടുന്നില്ല. പീനൽകോഡ് മാത്രമല്ല എല്ലാ ലിഖിത നിയമങ്ങളും ഈ തത്വത്തിന് വിധേയമാണ്.

ഏഴിനം പന്ത്രണ്ടിനും ഇടയ്ക്കാണ് പ്രായമെങ്കിൽ ചാർജ്ജ് ചെയ്യപ്പെട്ട കൃത്യം കുറ്റകൃത്യമാണെന്ന് മനസ്സിലാക്കുന്നതിനുള്ള ബുദ്ധിവികാസവും ഉത്തരവാദിത്തബോധവും കൈവന്നിട്ടില്ല എന്ന കാരണത്താൽ പ്രതിയെ വിട്ടയയ്ക്കും. പന്ത്രണ്ട് വയസ്സായെങ്കിൽപോലും താൻ ചെയ്തത് കുറ്റകൃത്യമാണെന്ന് മനസ്സിലാക്കുന്നതിനുള്ള ബുദ്ധിയില്ലാത്ത കുട്ടിയാണെന്ന് കോടതിക്ക് ബോധ്യപ്പെടണം. ഇത് തെളിയിക്കേണ്ടത് പ്രതി തന്നെയാണ്. ചെയ്യുന്ന പ്രവൃത്തിയുടെ സ്വഭാവം ആശ്രയിച്ചാണ് പ്രതി ശിശുവാണോ പക്വതവന്ന ആളാണോയെന്ന് തീരുമാനിക്കുന്നത്. മോഷണം, ഭവനഭേതനം, പോലുള്ള കുറ്റകൃത്യങ്ങൾ ശിക്ഷാർഹമാണെന്ന് മനസ്സിലാക്കുന്നതിനുള്ള കഴിവ് 12 വയസ്സുള്ള കുട്ടിക്കില്ലെന്ന് പറയുക സാധ്യമല്ല. അതേസമയം സൈബർക്രൈം പോലുള്ള കുറ്റങ്ങൾ ശിക്ഷാർഹമാണെന്ന് മനസ്സിലാക്കത്തക്ക ബുദ്ധിശക്തി 12 വയസ്സുകാരനിൽ വളർന്നിട്ടില്ല എന്നു പറഞ്ഞാൽ മനസ്സിലാക്കാൻ കഴിയും. കോടതി അതിനെ കണക്കിലെടുക്കുകയും ചെയ്യും. ഈ പ്രായപരിധിക്കകത്തുള്ള ഒരു പ്രതിക്ക് കുറ്റകൃത്യം ചെയ്യുന്ന സന്ദർഭത്തിൽ അത് ശിക്ഷാർഹമായ പ്രവൃത്തിയാണെന്ന് ബോധ്യമുണ്ടായിരുന്നുവെന്ന് വാദിഭാഗം തെളിയിക്കണം. ഇത് കോടതിക്ക് ബോധ്യപ്പെട്ടാൽ പ്രായപരിധി കണക്കിലെടുക്കാതെ ന്യായമായ ശിക്ഷ നൽകുന്നതാണ്.


ബാലകുറ്റവാളികളെ വിസ്തരിക്കാൻ പ്രത്യേക കോടതികളുണ്ട്. അവയെ ശിശുകോടതികളെന്നാണ് വിളിക്കുന്നത്. ബാലകുറ്റവാളികളെ ജീവകാരുണ്യപരമായ രീതിയിൽ വേണം നേരിടേണ്ടത് എന്നുള്ള തത്വത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം പ്രത്യേക കോടതികൾ സ്ഥാപിച്ചിരിക്കുന്നത്. ശിശുകോടതികളിലെ അന്തരീക്ഷം സാധാരണ ക്രിമിനൽ കോടതിയുടേതായിരിക്കില്ല. കേസ് വിസ്തരിക്കുന്ന കോടതിമുറി ഒരു വീടിന്റെ പ്രതീതിതന്നെയാണ് നൽകുന്നത്. ലളിതമായ സംവിധാനം ചെയ്യപ്പെട്ട ഔപചാരിക മുറിയായിരിക്കും ഇതിനായി ഉപയോഗിക്കുക. പുറത്തുനിന്നുള്ള ആരേയും അകത്ത് പ്രവേശിപ്പിക്കില്ല. പോലീസ് ഉദ്യോഗസ്ഥർപോലും യൂണിഫോറം ധരിക്കാതെ വേണം അകത്ത് പ്രവേശിക്കേണ്ടത്.

കുറ്റക്കാരനാണെന്ന് കണ്ടുകഴിഞ്ഞാൽ പ്രതിയെ സർട്ടിഫൈഡ് സ്്ക്കൂളിലേക്കോ ബോഴ്‌സ്റ്റൽ സ്‌ക്കൂളിലേക്കോ , പ്രൊബേഷൻ ഉദ്യോഗസ്ഥന്റെ നിയന്ത്രണത്തിലും ഉത്തരവാദിത്വത്തിലും സ്വന്തം വീട്ടിലേക്കോ അയയ്ക്കും. അവിടെനിന്നും മിക്കവാറും സർട്ടിഫൈഡ് സ്‌ക്കൂളിലേക്കായിരിക്കും കുറ്റവാളിയായ കുട്ടിയെ അയക്കുന്നത്. 16 വയസ്സിനുമേൽ പ്രായമുള്ള കുറ്റവാളിയാണെങ്കിൽ ബോ്‌സ്റ്റൽ സ്‌ക്കൂളിലേക്കായിരിക്കും അയയ്ക്കുന്നത്. സർട്ടിഫൈഡ് സ്‌ക്ൂളിലെ ശിക്ഷണം മതിയാകുന്നില്ലെന്ന് കണ്ടാൽ 16 വയസ്സിനു താഴെപ്രായമുള്ള കുട്ടിയെപ്പോലും ബോഴ്‌സ്റ്റൽ സ്‌ക്കൂളിലേക്കയക്കാം.

ബോഴ്‌സ്റ്റൽ സ്‌ക്കൂൾ സർട്ടിഫൈഡ് സ്‌ക്കൂളിന്റേയും സാധാരണ ജയിലിന്റേയും ഇടനില അവലംബിക്കുന്ന ഒരു സ്ഥാപനമാണ്. ബോഴ്്സ്റ്റൽ ജീവിതം അങ്ങേയറ്റം മൂന്നുവർഷത്തേക്ക്. റിമാണ്ട് ഹോമിൽ കുട്ടികളോട് സൗഹാർദ്ദപമായ സമീപനം പുലർത്തുന്ന മനശാസ്ത്രജ്ഞരും ഡോക്ടർമാരും പ്രൊബേഷൻ ഉദ്യോഗസ്ഥരും ഉണ്ടായിരിക്കും. അവിടെ എത്തിച്ചേരുന്ന കുട്ടികൾക്ക് ശാരീരികവും മാനസികവും സാംസ്‌കാരികവുമായ വളർച്ചയ്ക്ക് ആവശ്യമായ എല്ലാ ശിക്ഷണങ്ങളും നൽകും. കുട്ടികളുടെ വാസനയ്ക്ക് അനുരൂപമായ തൊഴിലുകളും അഭ്യാസിപ്പിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *