തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനിയറിങ്, ഫാർമസി പ്രവേശന പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 53,236 പേരാണ് റാങ്ക് പട്ടികയിലുള്ളത്. എൻജിനിയറിങ് പ്രവേശന പരീക്ഷയിൽ കോട്ടയം സ്വദേശി വരുൺ കെ.എസിനാണ് ഒന്നാം റാങ്ക്. അതേസമയം ഫാർമസി പ്രവേശന പരീക്ഷയിൽ തൃശൂർ സ്വദേശി അക്ഷയ് കെ മുരളീധരനാണ് ഒന്നാം റാങ്ക് കരസ്ഥമാക്കിയത്.
കണ്ണൂർ സ്വദേശി ഗോകുൽ ടി.കെ,മലപ്പുറം സ്വദേശി റിയാസ് മോൻ എന്നിവരാണ് എൻജിനിയറിങ് പ്രവേശന പരീക്ഷയിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയത്. www.cee.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഫലമറിയാം.