സംസ്ഥാനത്ത് ആശങ്ക വര്‍ധിക്കുന്നു; 722 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു


തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ കണക്ക് റെക്കോര്‍ഡിലേക്ക് കടക്കുന്നു. ഇന്ന് 722 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതില്‍ 157 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. 62 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും. 481 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 34 പേരുടെ രോഗ ഉറവിടം സംബന്ധിച്ച് വ്യക്തതയില്ല. 12 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ബിഎസ്എഫ് 5. ഐടിബിപി 3 എന്നിങ്ങനെയാണ് മറ്റുള്ളവര്‍.

നിലവില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 10000 കടന്നു. 10275 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 481 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചത്. അതേസമയം ഇന്ന് 228 പേര്‍ക്ക് അസുഖം ഭേദമായി. നിലിവല്‍ ആശങ്ക വര്‍ധിച്ചുവരികയാണെന്നും തിരുവന്തപുരത്താണ് കൂടുതല്‍ കോവിഡ് രോഗികളെന്നും ജില്ലയില്‍ സമ്പര്‍ക്കവ്യാപനവും ഉറവിടം അറിയാത്ത കേസുകളും കൂടി വരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

24 മണിക്കൂറിനിടെ 16052 സാമ്പിളുകള്‍ പരിശോധിച്ചു. നിലിവില്‍ 1,83,900 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 5432 പേര്‍ ആശുപത്രികളിലാണ്. ഇന്ന് 804 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ ചികിത്സയില്‍ ഉള്ളവര്‍ 5372 പേരാണ്. ഇതുവരെ ആകെ 2,68,128 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചതില്‍ 7797 സാമ്പിളുകളുടെ ഫലം ഇനിയും വരാനുണ്ട്. അതോടൊപ്പം സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 85767 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 81543 സാമ്പിളുകള്‍ നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചു.

*രോഗബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്:
തിരുവനന്തപുരം-339
എറണാകുളം- 57
കൊല്ലം- 42
മലപ്പുറം- 42
പത്തനംതിട്ട- 39
കോഴിക്കോട്- 33
തൃശൂര്‍- 32
ഇടുക്കി- 26
പാലക്കാട്- 25
കണ്ണൂര്‍- 23
ആലപ്പുഴ- 20
കാസര്‍ഗോഡ്- 18
വയനാട്- 13
കോട്ടയം- 13

*രോഗം ഭേദമായവരുടെ ജില്ലാ തിരിച്ചക്കുള്ള കണക്ക്:
തിരുവനന്തപുരം-1
കൊല്ലം-17
പത്തനംതിട്ട-18
ആലപ്പുഴ-13
കോട്ടയം-7
ഇടുക്കി-6
എറണാകുളം-7
തൃശൂര്‍-8
പാലക്കാട്-72
മലപ്പുറം-37
കോഴിക്കോട്-10
വയനാട്-1
കണ്ണൂര്‍-8
കാസര്‍ഗോഡ്-23

Leave a Reply

Your email address will not be published. Required fields are marked *