തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ 11 പേരും പൊലീസ് ഉദ്യോഗസ്ഥരെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. പൊലീസ് ആസ്ഥാനത്ത് ജോലി ചെയ്യുന്ന രണ്ട് പൊലീസുകാരും ഇക്കൂട്ടത്തിലുണ്ട്. ആന്റിജൻ പരിശോധനയിലാണ് ഇവർക്ക് കോവിഡ് കണ്ടെത്തിയത്. ഇതോടെ പോലീസ് ആസ്ഥാനത്ത് മാത്രം രോഗം സ്ഥിരീകരിക്കുന്ന പോലീസുകാരുടെ എണ്ണം നാലായി.
ആറ്റിങ്ങൽ ഡിവൈഎസ്പി വൈ സുരേഷ് ഉൾപ്പെടെ എട്ടു പൊലീസുകാർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. പോലീസ് ഗസ്റ്റ് ഹൗസിൽ ഒരു പോലീസുകാരനും ജീവക്കാരനും കോവിഡ് സ്ഥിരീകരിച്ചു.