തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1,103 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണിത്. ഇതിൽ 838 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. അതിൽ 72 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരിൽ 119 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 106 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. തിരുവനന്തപുരം – 240, കോഴിക്കോട്- 110, കാസർഗോഡ്- 105, ആലപ്പുഴ – 102, കൊല്ലം- 80, എറണാകുളം- 79, കോട്ടയം- 77, മലപ്പുറം- 68, കണ്ണൂർ- 62, പത്തനംതിട്ട- 52, ഇടുക്കി- 40, തൃശൂർ- 36, പാലക്കാട്- 35, വയനാട്- 17 എന്നിങ്ങനെയാണ് ജില്ലതിരിച്ചുള്ള രോഗ ബാധിതരുടെ കണക്ക്
തിരുവനന്തപുരം ജില്ലയിലെ 218 പേർക്കും, കോഴിക്കോട് ജില്ലയിലെ 104 പേർക്കും, കാസർഗോഡ് ജില്ലയിലെ 88 പേർക്കും, എറണാകുളം ജില്ലയിലെ 73 പേർക്കും, കോട്ടയം ജില്ലയിലെ 67 പേർക്കും, കൊല്ലം ജില്ലയിലെ 63 പേർക്കും, ആലപ്പുഴ ജില്ലയിലെ 49 പേർക്കും, മലപ്പുറം ജില്ലയിലെ 38 പേർക്കും, ഇടുക്കി, പാലക്കാട് ജില്ലകളിലെ 32 പേർക്ക് വീതവും, പത്തനംതിട്ട ജില്ലയിലെ 30 പേർക്കും, കണ്ണൂർ ജില്ലയിലെ 24 പേർക്കും, തൃശൂർ ജില്ലയിലെ 13 പേർക്കും, വയനാട് ജില്ലയിലെ 7 പേർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതിൽ 21 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ 11, പത്തനംതിട്ട ജില്ലയിലെ 4, കൊല്ലം, ആലപ്പുഴ ജില്ലകളിലെ 2 വീതം, കോട്ടയം, എറണാകുളം ജില്ലകളിലെ ഒന്ന് വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ തൃശൂർ ജില്ലയിലെ 2 ബി.എസ്.എഫ്. ജവാൻമാർക്കും, 3 കെ.എഫ്.സി. ജീവനക്കാർക്കും, 2 കെ.എൽ.എഫ്. ജീവനക്കാർക്കും, 8 കെ.എസ്.സി. ജീവനക്കാർക്കും, കണ്ണൂർ ജില്ലയിലെ 3 ഡി.എസ്.സി. ജവാൻമാർക്കും രോഗം ബാധിച്ചു.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1049 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. നിലവിൽ തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 229 പേരുടെയും, മലപ്പുറം ജില്ലയിൽ നിന്നുള്ള 185 പേരുടെയും,പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 150 പേരുടെയും, എറണാകുളം ജില്ലയിൽ നിന്നുള്ള 77 പേരുടെയും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 70 പേരുടെയും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 62 പേരുടെയും, കൊല്ലം ജില്ലയിൽ നിന്നുള്ള 50 പേരുടെയും, കോട്ടയം ജില്ലയിൽ നിന്നുള്ള 49 പേരുടെയും, വയനാട് ജില്ലയിൽ നിന്നുള്ള 45 പേരുടെയും, തൃശൂർ ജില്ലയിൽ നിന്നുള്ള 37 പേരുടെയും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 36 പേരുടെയും, പാലക്കാട് ജില്ലയിൽ നിന്നുള്ള 24 പേരുടെയും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 23 പേരുടെയും, ഇടുക്കി ജില്ലയിൽ നിന്നുള്ള 12 പേരുടെയും പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയി മാറിയിരിക്കുന്നത്. ഇതോടെ ഇപ്പോൾ 9420 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 8613 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. അതേസമയം 24 മണിക്കൂറിനിടെ 22,013 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 6,53,982 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 6637 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതിൽ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,11,394 സാമ്പിളുകൾ ശേഖരിച്ചതിൽ 1,07,256 സാമ്പിളുകൾ നെഗറ്റീവ് ആയി.