സംസ്ഥാനത്ത് ഇന്ന് 1169 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1169 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഇതിൽ 991 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 56 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.ദിനംപ്രതി സമ്പർക്കരോഗികളുടെ എണ്ണം വർധിച്ചു വരികയാണ്. തിരുവനന്തപുരം- 377, എറണാകുളം- 128, മലപ്പുറം- 126, കാസർകോട്- 113 , കോട്ടയം- 70 , കൊല്ലം- 69, തൃശൂർ- 58, കോഴിക്കോട് – 50, ഇടുക്കി- 42, ആലപ്പുഴ, പാലക്കാട്- 38 വീതം, പത്തനംതിട്ട- 25, വയനാട്- 19, കണ്ണൂർ- 16 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 43 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 95 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. തിരുവനന്തപുരം- 363, മലപ്പുറം- 113, കാസർകോട്- 110, എറണാകുളം- 79, കോട്ടയം- 70, കൊല്ലം- 51, തൃശൂർ- 40, കോഴിക്കോട്- 39, പാലക്കാട്- 36, ആലപ്പുഴ- 24, ഇടുക്കി- 23, പത്തനംതിട്ട, വയനാട്- 18 പേർക്ക് വീതം, കണ്ണൂർ- 7 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
29 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം- 11, എറണാകുളം- 7, കണ്ണൂർ- 5, മലപ്പുറം- 4, പത്തനംതിട്ട, വയനാട്- ഒന്നു വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്. തൃശൂർ ജില്ലയിലെ 10 കെ എസ് ഇ ജീവനക്കാർക്കും, ഒരു കെ എൽ എഫ് ജീവനക്കാരനും രോഗം ബാധിച്ചു.

സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന തിരുവനന്തപുരം പാറശാല സ്വദേശിനി വിജയലക്ഷ്മിയുടെ (68) മരണവും കോവിഡ് മൂലമാണെന്ന് എൻ ഐ വി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 82 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻ ഐ വി ആലപ്പുഴയിലെ പരിശോധനക്കു ശേഷം സ്ഥിരീകരിക്കുന്നതാണ്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 688 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കൊല്ലം- 168, കോഴിക്കോട്- 93, തിരുവനന്തപുരം- 66, തൃശൂർ- 63, കണ്ണൂർ- 55, മലപ്പുറം- 44, കോട്ടയം- 39, എറണാകുളം- 37, ഇടുക്കി, കാസർകോട്- 30 വീതം, പാലക്കാട് – 29, വയനാട്- 19, ആലപ്പുഴ- 15 എന്നിങ്ങനെയാണ് പരിശോധനാ ഫലം നെഗറ്റീവായത്. സംസ്ഥാനത്ത് 11,342 പേരാണ് രോഗം സ്ഥിരീകരിച്ച് നിലവിൽ ചികിത്സയിലുള്ളത്. അതേസമയം 14,467 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,45,777 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,35,173 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 10,604 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1,363 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,028 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സി എൽ ഐ എ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 8,17,078 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 5215 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,26,042 സാമ്പിളുകൾ ശേഖരിച്ചതിൽ 1,541 പേരുടെ ഫലം വരാനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *