സംസ്ഥാനത്ത് ഇന്ന് 11755 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 11755 പേര്‍ക്ക് ആണ് കോവിഡ് 19 വൈറസ് രോഗം സ്ഥിരീകരിച്ചിരിക്കുന്നതെന്നും ഇതാദ്യമായാണ് കോവിഡ് രോഗികളുടെ എണ്ണം ഇത്രയധികം വര്‍ധിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേലളനത്തില്‍ അറിയിച്ചു. ഇതില്‍ ഇന്ന് മാത്രം 10,471 പേര്‍ക്ക് ആണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചിരിക്കുന്നത്. 952 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 40 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 169 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

മലപ്പുറം 1632, കോഴിക്കോട് 1324, തിരുവനന്തപുരം 1310, തൃശൂര്‍ 1208, എറണാകുളം 1191, കൊല്ലം 1107, ആലപ്പുഴ 843, കണ്ണൂര്‍ 727, പാലക്കാട് 677, കാസര്‍ഗോഡ് 539, കോട്ടയം 523, പത്തനംതിട്ട 348, വയനാട് 187, ഇടുക്കി 139 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

മലപ്പുറം 1580, കോഴിക്കോട് 1249, തിരുവനന്തപുരം 1062, തൃശൂര്‍ 1208, എറണാകുളം 979, കൊല്ലം 1083, ആലപ്പുഴ 825, കണ്ണൂര്‍ 542, പാലക്കാട് 383, കാസര്‍ഗോഡ് 516, കോട്ടയം 515, പത്തനംതിട്ട 270, വയനാട് 176, ഇടുക്കി 83 എന്നിങ്ങനേയാണ്സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.116 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കണ്ണൂര്‍ 25, തിരുവനന്തപുരം 20, കോഴിക്കോട് 19, എറണാകുളം 14, കൊല്ലം 10, ആലപ്പുഴ 8, മലപ്പുറം 7, കോട്ടയം 5, പത്തനംതിട്ട 4, വയനാട് 2, പാലക്കാട്, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *