തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1212 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിൽ 1068 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചത്. അതേസമയം 45 പേരുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല എന്നതും ആശങ്ക ഉയർത്തുന്നു. വിദേശത്തുനിന്നെത്തിയ 51 പേർക്കും മറ്റു സംസ്ഥാനങ്ങളിൽനിന്നെത്തിയ 64 പേർക്കും രോഗബാധ സ്ഥിരീകരിച്ചു. 22 ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു.
അതേസമയം 880 പേർ രോഗമുക്തി നേടി. അഞ്ച് മരണങ്ങൾ ഇന്ന് റിപ്പോർട്ട് ചെയ്തു.
*രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ ജില്ലതിരിച്ചുള്ള കണക്ക്
തിരുവനന്തപുരം 266, മലപ്പുറം 261, കോഴിക്കോട് 93, കാസർകോട് 68, ആലപ്പുഴ 118, പാലക്കാട് 81, എറണാകുളം 121, തൃശ്ശൂർ 19, കണ്ണൂർ 31, കൊല്ലം 5, കോട്ടയം 76, പത്തനംതിട്ട 19, വയനാട് 12, ഇടുക്കി 42